LiveTV

Live

National

ബി.ജെ.പി ഓഫീസിന് മുന്നില്‍ വന്‍ വിലക്കുറവില്‍ സവാള വില്‍പന; ഇരച്ചുകയറി ജനങ്ങള്‍

സവാള വാങ്ങാന്‍ നൂറുക്കണക്കിനാളുകളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്

ബി.ജെ.പി ഓഫീസിന് മുന്നില്‍ വന്‍ വിലക്കുറവില്‍ സവാള വില്‍പന; ഇരച്ചുകയറി ജനങ്ങള്‍

പാറ്റ്‍നയിലെ ബി.ജെ.പി ഓഫീസിന് മുന്നില്‍ വന്‍ വിലക്കുറവില്‍ സവാള വില്‍പന. മുന്‍ എം.പി.യും ജന്‍അധികാര്‍പാര്‍ട്ടി നേതാവുമായ പപ്പു യാദവാണ് സവാള വിലവര്‍ധനവില്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. വിപണിയില്‍ കിലോയ്ക്ക് 120 രൂപ വരെ ഉണ്ടായിരിക്കെ വെറും 35 രൂപയ്ക്കായിരുന്നു പപ്പു യാദവിന്റെ സവാള വില്‍പ്പന. വന്‍വിലക്കുറവില്‍ സവാള വില്‍ക്കുന്നത് അറിഞ്ഞതോടെ പാട്‌നയിലെ ബി.ജെ.പി ഓഫീസിലേക്ക് ജനങ്ങളുടെ ഒഴുക്കായി. സവാള വാങ്ങാന്‍ നൂറുക്കണക്കിനാളുകളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്ന കേന്ദ്രത്തിന് എന്തുകൊണ്ട് സവാളയ്ക്ക് സബ്‌സിഡി നല്‍കികൂടായെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ബിജെപി ഓഫീസിന് മുന്നിലെ പപ്പു യാദവിന്റെ സവാള വില്‍പ്പന ജനശ്രദ്ധ ലഭിക്കാനായുള്ള വെറും നാടകമാണെന്നായിരുന്നു ബി.ജെ.പി വക്താവ് പ്രേം രഞ്ജന്‍ പട്ടേലിന്റെ പ്രതികരണം