LiveTV

Live

National

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധന; സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധന; സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ഡിസംബര്‍ 12ന് ആരംഭിക്കാനിരിക്കുന്ന അവസാന സെമസ്റ്റര്‍ പരീക്ഷ 14 ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ഥികള്‍ ബഹിഷ്കരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികൾ ബഹിഷ്ക്കരണം പ്രഖ്യാപിച്ചേക്കും.

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധന; സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി മാനവ വിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞു. വിദ്യാർത്ഥികളുമായി ചർച്ച നടത്താമെന്ന് പറഞ്ഞിരുന്നെങ്കിലും തീയതി ഇതുവരെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്