LiveTV

Live

National

ശല്യക്കാരായ വാനരക്കൂട്ടത്തെ ഓടിക്കാന്‍ പട്ടിയെ കടുവയാക്കി കര്‍ഷകര്‍

പ്രകൃതിക്ഷോഭം വഴിയുണ്ടാകുന്ന വിളനാശത്തിന് പുറമെയായിരുന്നു വാനരക്കൂട്ടത്തിന്റെ കൂട്ടായ ആക്രമണം.

ശല്യക്കാരായ വാനരക്കൂട്ടത്തെ ഓടിക്കാന്‍ പട്ടിയെ കടുവയാക്കി കര്‍ഷകര്‍

കൃഷി നശിപ്പിക്കാൻ എത്തുന്ന കുരങ്ങൻമാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു കർണാടകയിലെ കർഷകർ. പഠിച്ച പണി പലതും ചെയ്തു നോക്കിയെങ്കിലും വാനരക്കൂട്ടം കൃഷിയിടത്തിൽ വിളവ് നാശിപ്പിക്കല്‍ തുടർന്നു. ഒടുവിൽ അവർ അതിന് പ്രതിവിധിയും കണ്ടെത്തി !

ശല്യക്കാരായ വാനരക്കൂട്ടത്തെ ഓടിക്കാന്‍ പട്ടിയെ കടുവയാക്കി കര്‍ഷകര്‍

തങ്ങളുടെ വളർത്തു നായ്ക്കളെ ദേഹത്താകെ വരകളിട്ട്, കടുവയുടെ വേഷം കെട്ടിക്കുകയാണ് അവർ ചെയ്തത്. സംഗതി എന്തായാലും വൻ വിജയമായി. ദിവസവും രണ്ടു നേരം ‘കടുവ നായി’ക്കളെ കൃഷിയിടത്തിലൂടെ നടത്തിച്ച കർഷകർ കുരങ്ങൻമാരെ കെട്ടുകെട്ടിച്ചു.

കാപ്പി, അടക്ക കൃഷിയാണ് കർണാടകയിലെ ശിവമൊഗ്ഗ‍യിലെ പ്രധാന വിളകൾ. പ്രകൃതിക്ഷോഭം വഴിയുണ്ടാകുന്ന വിളനാശത്തിന് പുറമെയായിരുന്നു വാനരക്കൂട്ടത്തിന്റെ കൂട്ടായ ആക്രമണം. പ്രദേശത്തെ കർഷകർ കടുവ പാവകളെല്ലാം കൊണ്ടുവന്ന് സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയാണ് ശ്രീകാന്ത് ഗൗഡയെന്ന കർഷകൻ തന്റെ വളർത്തു നായയെ കടുവയെ പോലെ അണിയിച്ചൊരുക്കി കൃഷിയിടത്തിലേക്ക് ഇറക്കി വിട്ടത്. സംഗതി വെെകാതെ ഗ്രാമം മുഴുവൻ ഏറ്റെടുക്കുകയായിരുന്നു.