LiveTV

Live

National

നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളാന്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ ശുപാര്‍ശ

ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ ശുപാര്‍ശ അടങ്ങിയ ഫയല്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളാന്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ ശുപാര്‍ശ

ഡല്‍ഹി നിര്‍ഭയ വധക്കേസിലെ പ്രതി സമര്‍പ്പിച്ച ദയാഹര്‍ജി തള്ളാന്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ ശുപാര്‍ശ. ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ ശുപാര്‍ശ അടങ്ങിയ ഫയല്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. പ്രതികള്‍ അതി ക്രൂരമായ കുറ്റകൃത്യമാണ് ചെയതതെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2012 ല്‍ നിര്‍ഭയ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മുമ്പിലുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് ശക്തമായി ശുപാര്‍ശ ചെയ്യുന്നതായി ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ അടങ്ങിയ ഫയല്‍ ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്രജെയിന്‍ നല്‍കി. പ്രതി ചെയ്തിരിക്കുന്ന അതി ക്രൂരമായ കുറ്റകൃത്യമാണെന്നും മാതൃകപരമായ ശിക്ഷ നല്‍കണമെന്നും എങ്കില്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ തടയാനാകൂവെന്നും സത്യേന്ദ്ര ജെയിന്‍ ഫയലില്‍ കുറിച്ചു. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ ശുപാര്‍ശക്ക് പിന്നാലെ ഫയല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കും. നിലവില്‍ തീഹാര്‍ ജയിലിലാണ് വിനയ് ശര്‍മ്മ. അതേസമയം മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാര്‍ എന്നിവര്‍ ദയാഹര്‍ജി നല്‍കാന്‍ തയ്യാറായിട്ടില്ല.