LiveTV

Live

National

ശിവാംഗി നേവിയുടെ ആദ്യ വനിത പെെലറ്റ്

ശിവാംഗി നേവിയുടെ ആദ്യ വനിത പെെലറ്റ്

ഡിസംബര്‍ നാലിന് രാജ്യം നാവിക സേന ദിനം ആചരിക്കാനിരിക്കെ, നേവിയുടെ ആദ്യ വനിതാ പെെലറ്റായി ലഫ്റ്റണന്റ് ശിവാംഗി ഇന്ന് ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി ഈ ബിഹാർ സ്വദേശിനി ചരിത്രം കുറിച്ചത്.

നേവിയുടെ വ്യോമയാന വിഭാഗത്തിൽ എയർട്രാഫിക് കൺട്രോൾ ഓഫീസർമാരായും ഒബ്സർവർമാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയായ ശിവാംഗി മുസാഫർപൂർ ഡി.എ.വി പബ്ലിക്ക് സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.