LiveTV

Live

National

‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ നാക്കുപിഴച്ച് കോണ്‍സ് നേതാവ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

‘പ്രിയങ്ക ഗാന്ധി സിന്ദാബാദ്’ എന്നതിനു പകരം ‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ എന്നാണ് നേതാവ് മുദ്രാവാക്യം മുഴക്കിയത്

‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ നാക്കുപിഴച്ച് കോണ്‍സ് നേതാവ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നേതാക്കള്‍ക്ക് നാക്ക് പിഴ സംഭവിക്കുന്നത് ഒരു പുതിയ സംഭവമല്ല. പാര്‍ട്ടി യോഗങ്ങളിലും സംസാരത്തിനിടയില്‍ നാവു പിഴ സംഭവിക്കുന്നത് ഒരു പുതിയ കാര്യമല്ല. ചിലപ്പോള്‍ ഒരു നാവുപിഴ വലിയ പരിണിതഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവുനുണ്ടായ നാവു പിഴയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവിന് അബദ്ധം പറ്റിയത്. അണികള്‍ക്ക് ഒരല്‍പ്പം ആവേശം ആയിക്കോട്ടെ എന്നു കരുതിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ സിന്ദാബാദ് വിളിച്ചത്.

'സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്' എന്നിങ്ങനെ വിളിക്കുകയും പ്രവര്‍ത്തകര്‍ അത് ഏറ്റുവിളിക്കുകയും ചെയ്തു. അടുത്ത പേരിലാണ് സംഗതി പാളിയത്. 'പ്രിയങ്ക ഗാന്ധി സിന്ദാബാദ്' എന്നതിനു പകരം 'പ്രിയങ്ക ചോപ്ര സിന്ദാബാദ്' എന്നാണ് നേതാവ് മുദ്രാവാക്യം മുഴക്കിയത്.

അപ്രതീക്ഷിതമായ നാവു പിഴയില്‍ തൊട്ടടുത്തു നിന്ന കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര കുമാര്‍ ഞെട്ടുന്നതും മുദ്രാവാക്യം വിളിക്കുന്ന നേതാവിനെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പ്രിയങ്ക ചോപ്രയുടെ പേരില്‍ തെറ്റി വിളിച്ച മുദ്രാവാക്യം അണികളില്‍ പലരും കണ്ണുംപൂട്ടി ഏറ്റുവിളിക്കുന്നുമുണ്ട്.

കോണ്‍ഗ്രസിന്‍റെ ഡല്‍ഹി ചീഫ് സുഭാഷ് ചോപ്രയടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. ഇതാണോ പ്രിയങ്കയ്ക്കൊപ്പം ചോപ്ര കയറിവരാന്‍ ഇടയാക്കിയതെന്നും ട്രോളന്മാരില്‍ ചിലര്‍ സംശയിക്കുന്നു.

രാഹുല്‍ ഗാന്ധി എന്നതിനു പകരം രാഹുല്‍ ബജാജ് സിന്ദാബാദ് എന്ന് വിളിക്കാതിരുന്നത് ഭാഗ്യമായെന്ന് ഒരാള്‍ ട്വിറ്ററില്‍ പരിഹസിക്കുന്നു. ട്രോളുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ തരംഗമായിട്ടുണ്ട്.