LiveTV

Live

National

ബാബരി കേസ്: ജംഇയത്തുല്‍ ഉലമ ഹിന്ദ് പുനഃപരിശോധനാ ഹരജി നല്‍കി

ബാബരി കേസ്: ജംഇയത്തുല്‍ ഉലമ ഹിന്ദ് പുനഃപരിശോധനാ ഹരജി നല്‍കി

ബാബരി ഭൂമി തര്‍ക്ക കേസില്‍ ‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. ജംഇയ്യത്തുൾ ഉലമ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹരജി നൽകിയത്. ഭരണഘടനാ ബെഞ്ചിന്‍റെ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി ഫയൽ ചെയ്തിട്ടുള്ളത്. ബാബരി ഭൂമിയിൽ രാമക്ഷേത്രം നിര്‍മ്മിക്കാനും മുസ്‍ലിംകള്‍ക്ക് പള്ളിനിര്‍മ്മാണത്തിന് 5 ഏക്കര്‍ നല്‍കാനും സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് പുനഃപരിശോധനാ ഹരജി നല്‍കിയത്.

വലിയ പിഴവുകൾ ബാബരി കേസ് വിധിയിലുണ്ടായിട്ടുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. രേഖാമൂലമുള്ള പല തെളിവുകൾ അവഗണിച്ച് പൂർണത ഇല്ലാത്ത പുരാവസ്തു കണ്ടെത്തലിനെയും യാത്ര വിവരണങ്ങളെയും ഭരണഘടനാ ബെഞ്ച് വല്ലാതെ ആശ്രയിച്ചെന്ന് ഹരജിക്കാരൻ പറയുന്നു. ഇക്കഴിഞ്ഞ നവംബര്‍ എട്ടിനായിരുന്നു സുപ്രീം കോടതിയുടെ അഞ്ച് അംഗ ബെഞ്ച് ബാബരികേസിൽ വിധി പറഞ്ഞത്.

ബാബരി കേസ്: സുപ്രിംകോടതി വിധിയിലെ 10 പ്രധാന പരാമര്‍ശങ്ങള്‍
Also Read

ബാബരി കേസ്: സുപ്രിംകോടതി വിധിയിലെ 10 പ്രധാന പരാമര്‍ശങ്ങള്‍

‘ബാബരി കേസ് കേവലം ഭൂമി തര്‍ക്കമായിരുന്നില്ല’
Also Read

‘ബാബരി കേസ് കേവലം ഭൂമി തര്‍ക്കമായിരുന്നില്ല’