LiveTV

Live

National

മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടും; പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ വലിയ നിരക്ക് വര്‍ധനവാണിത്.സേവനങ്ങള്‍ക്ക് 42 ശതമാനം വര്‍ധനവാണ് ഉണ്ടാവുക

മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടും; പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ 

രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ക്ക് നിരക്ക് കുത്തനെ കൂടുന്നു. കോളുകള്‍ക്കും ഇന്റര്‍നെറ്റ് സേവനത്തിനുമുള്ള നിരക്കുകൾ മുന്‍നിര കമ്പനികളെല്ലാം പകുതിയോളം കൂട്ടി. പുതുക്കിയ നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരും. ബി.എസ്.എന്‍.എല്ലും നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ വലിയ നിരക്ക് വര്‍ധനവാണിത്.സേവനങ്ങള്‍ക്ക് 42 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. നിരക്കിന് പുറമെ മറ്റ് ദാതാക്കളിലേക്കുള്ള കോളുകള്‍ക്ക് വൊഡാഫോണ്‍ - ഐഡിയ മിനിട്ടിന് 6 പൈസ വീതം ഈടാക്കും. 2,28,84,365 ദിവസങ്ങള്‍ ദൈര്‍ഘ്യമുള്ള അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു.

എയര്‍ടെല്ലും റിലയന്‍സ് ജിയോയും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം ഐഡിയക്ക് 50,921 കോടി രൂപയും എയര്‍ടെല്ലിന് 23,045 കോടിയുമാണ് നഷ്ടം. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആശങ്ക ട്രായിക്കുണ്ട്.