മഹാരാഷ്ട്രക്ക് ഇന്ന് പുതിയ സ്പീക്കര്‍
ഉദ്ദവ് താക്കറെ സർക്കാർ 169 വോട്ടുകൾ നേടിയാണ് ഇന്നലെ വിശ്വാസവോട്ടെടുപ്പ് വിജയിച്ചത്

കോൺഗ്രസ് നേതാവ് നാന പട്ടോലെ മഹരാഷ്ട്ര നിയമസഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാർഥി കിസന്‍ കത്തോറ നാമനിര്‍ദേശ പത്രിക പിൻവലിക്കുകയായിരുന്നു. എം.എല്‍.എമാരുടെ ആവശ്യപ്രകാരമാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നാണ് ബി.ജെ.പി വിശദീകരണം.
പിന്‍ന്തുണ സംബന്ധിച്ച ബി.ജെ.പി അവകാശവാദങ്ങളെ ഇന്നലെ ത്രികക്ഷി സഖ്യം നിയമസഭയില്‍ ഇല്ലാതാക്കിയതാണ്. 288ല്‍ 169 പേരുടെ പിന്തുണ ത്രികക്ഷി സര്‍ക്കാര്‍ തെളിയിക്കുകയും ചെയ്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പിലും സമാന സാഹചര്യം സൃഷ്ടിക്കേണ്ടതില്ലെന്ന തീരുമാനമാണ് ബി.ജെ.പി നീക്കത്തിന് പിന്നിലെന്നാണ് വിവരം.
ഇതോടെ എതിരില്ലാതെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു നാന പട്ടോലെ. വിദര്‍ഭയില്‍ നിന്നുള്ള നേതാവായ നാന പ്ടോളെ സാകോളിയില്‍ നിന്നാണ് ഇത്തവണ നിയമസഭയിലെത്തിയത്.
2014ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ടിക്കറ്റില്‍ മത്സരിച്ച നാന പട്ടോലെ ഫഡ്നാവിസുമായും പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതെ തുടര്‍ന്ന് 2018ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.