LiveTV

Live

National

‘ഓ മിസോറാം, നീയെത്ര സുന്ദരി’ കവിതയുമായി ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള  

പ്രിയപ്പെട്ടവരൊന്നും കൂടെയില്ലെങ്കിലും ഈ സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും തന്നെ അകറ്റരുതെന്നും കവിതയില്‍ അഭ്യര്‍ഥിക്കുന്നു

‘ഓ മിസോറാം, നീയെത്ര സുന്ദരി’ കവിതയുമായി ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള  

മിസോറാമിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് കവിതയുമായി നിയുക്ത ഗവര്‍ണറും മുന്‍ ബി.ജെ.പി അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ഗ്രാമീണ വിശുദ്ധിയാല്‍ സ്വര്‍ഗസമാനമാണ് മിസോറാമെന്ന് കവിതയില്‍ പറയുന്നു. പ്രിയപ്പെട്ടവരൊന്നും കൂടെയില്ലെങ്കിലും ഈ സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും തന്നെ അകറ്റരുതെന്നും കവിതയില്‍ അഭ്യര്‍ഥിക്കുന്നു.

‘ഓ മിസോറാം, നീയെത്ര സുന്ദരി’ കവിതയുമായി ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള  

ഗവര്‍ണര്‍ പദവി സ്വീകരിക്കുന്നതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവരുമെങ്കിലും എഴുത്തില്‍ സജീവമാകുമെന്ന് നേരത്തെ പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു.

കവിതയുടെ പൂര്‍ണരൂപം

ഓ,മിസോറാം

നീയെത്ര സുന്ദരി

തപ്തമെന്‍ ഹൃദയത്തില്‍

നീറുവതെന്തൊക്കെ

ഇപ്പോഴിതാ സ്വര്‍ഗത്തിലെ

ശുദ്ധസമീരന്‍

രാഗരേണുക്കള്‍തന്‍

മഹാപ്രവാഹത്തിലാണു ഞാന്‍

പിച്ചവെച്ച ഗ്രാമീണവിശുദ്ധി

തുടിച്ചുതുള്ളുന്നിപ്പോഴും

അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്

ഭൂമിയിലേക്കു നോക്കാതെങ്ങനെ ?

വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ

അടുത്തേക്കടുത്തേക്കുവന്നാലും

പ്രിയപ്പെട്ടവരൊന്നും

കൂടെയില്ലെന്നറിയാം

എന്നാലും അറ്റരുതെന്നെയീ

സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും

അവിടെ നിറവും മണവും

നിത്യം നിറഞ്ഞു തുളുമ്പട്ടെ.

ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ
Also Read

ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ