LiveTV

Live

National

ഒരു ലിറ്റര്‍ പാലില്‍ പതിന്മടങ്ങ് വെള്ളം; സ്കൂളിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു

സി.എന്‍.എന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സെബ വാര്‍സിയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്

ഒരു ലിറ്റര്‍ പാലില്‍ പതിന്മടങ്ങ് വെള്ളം; സ്കൂളിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 80ലധികം കുട്ടികള്‍ക്ക് നല്‍കുന്നു. ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര എന്ന സ്ഥലത്തെ സ്കൂളിലെ ദ്യശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സി.എന്‍.എന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സെബ വാര്‍സിയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ക്കൊപ്പം അവര്‍ ഇങ്ങനെയും കൂടി കുറിച്ചു.

‘പശുക്കളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ആയിരക്കണക്കിന് കോടികള്‍ ചിലവഴിക്കുമ്പോഴും നമ്മുടെ കുട്ടികള്‍ക്ക് ഭക്ഷണത്തിനായി ഒന്നുമില്ല. നോക്കൂ ഒരു ലിറ്റര്‍ പാലില്‍ എത്രമാത്രം വെള്ളം ചേര്‍ത്താണ് കുട്ടികള്‍ക്ക് നല്‍കുന്നത്.’ നവംബര്‍ 29 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ നിരവധിയാളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.