LiveTV

Live

National

പരിശീലന പരിപാടിക്കിടെ അധ്യാപകരുടെ ‘നാഗിൻ’ നൃത്തം; ഒരാളെ സസ്പെന്‍ഡ് ചെയ്തു

‘നാഗിൻ’ നൃത്തം അവതരിപ്പിച്ചതിന്റെ പേരില്‍ മറ്റു രണ്ട് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകുകയും ചെയ്തു.  

പരിശീലന പരിപാടിക്കിടെ അധ്യാപകരുടെ ‘നാഗിൻ’ നൃത്തം; ഒരാളെ സസ്പെന്‍ഡ് ചെയ്തു

രാജസ്ഥാനിലെ ജലൂർ ജില്ലയില്‍ സർക്കാർ സ്കൂള്‍ അധ്യാപകർക്കായി കഴിഞ്ഞ ദിവസം നടന്ന പരിശീലന പരിപാടിക്കിടെ ‘നാഗിൻ’ നൃത്തം ആടിയ അധ്യാപകന് സസ്പെന്‍ഷന്‍. ‘നാഗിൻ’ നൃത്തം അവതരിപ്പിച്ചതിന്റെ പേരില്‍ മറ്റു രണ്ട് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകുകയും ചെയ്തു.

പത്ത് ദിവസം മുമ്പ് ജലൂരിലാണ് സംഭവം നടന്നതെങ്കിലും ‘നാഗിൻ’ നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് സസ്പെന്‍ഷന്‍ അടക്കമുള്ള വകുപ്പ് തല നടപടിയുണ്ടായത്. വീഡിയോയിൽ, ഒരു അധ്യാപിക അടക്കം മൂന്ന് അധ്യാപകർ ‘നാഗിൻ’ സംഗീതത്തിനൊത്ത് നൃത്തം ചെയ്യുന്നതും മറ്റ് സഹപ്രവർത്തകര്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. പരിശീലന പരിപാടിയുടെ വിശ്രമവേളയിലായിരുന്നു നേരംപോക്കിനായി അധ്യാപകരുടെ ‘നാഗിൻ’ നൃത്തം.

നൃത്തവും രസകരമായ മറ്റു വിനോദ പരിപാടികളും സംഘടിപ്പിക്കുന്നതിൽ ഒരു ദോഷവുമില്ല, പക്ഷേ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അശോക് റോഷ്വാൾ പറഞ്ഞു. എന്നാൽ സസ്‌പെൻഷൻ ഉത്തരവിനെ അധ്യാപകരില്‍ പലരും എതിർത്തു. ഇതിൽ എന്താണ് അശ്ലീലവും ദോഷകരവുമായുള്ളതെന്നും ഒരു സർക്കാർ ജീവനക്കാരന് സഹപ്രവർത്തകരുമായി സമയം ചെലവിടാന്‍ കഴിയില്ലേ? എന്നും ഒരു അധ്യാപകൻ ചോദിച്ചു.

Government school-teachers were filmed performing ‘naagin-dance’ during a training programme in Rajasthan’s Jalore. One...

Posted by The Times of India on Wednesday, November 27, 2019