LiveTV

Live

National

തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിക്കുന്നു: രാഹുല്‍

ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ദുഖകരമായ ദിനമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു

തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിക്കുന്നു: രാഹുല്‍

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിച്ച ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ദുഖകരമായ ദിനമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

“ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും നിലപാടുകളാണ് പ്രഗ്യ പറയുന്നത്. അത് ഒളിച്ചുവെയ്ക്കാനാവില്ല. ഞാന്‍ എന്ത് പറയാന്‍? ആ സ്ത്രീക്കെതിരെ നടപടി ആവശ്യപ്പെട്ട് സമയം കളയാനില്ല”- രാഹുല്‍ വ്യക്തമാക്കി.

പരാമര്‍ശം വിവാദമായതോടെ പ്രഗ്യാ സിങിനെ ‌പാര്‍ലമെന്റിന്‍റെ പ്രതിരോധ കമ്മിറ്റിയില്‍ നിന്ന് ബി.ജെ.പി പുറത്താക്കി. പരാമര്‍ശത്തെ ആദ്യം ന്യായീകരിച്ച ബി.ജെ.പി പിന്നീട് നിലപാട് മാറ്റി രംഗത്തെത്തുകയായിരുന്നു. ഠാക്കൂറിന്‍റെ പരാമര്‍ശം അപലപനീയമെന്ന് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദ പ്രതികരിച്ചു.

ഗോഡ്സെ ദേശസ്നേഹിയെന്ന പരാമര്‍ശം; പ്രഗ്യാ സിങിനെ പാര്‍ലമെന്ററി പ്രതിരോധ സമിതിയില്‍ നിന്നും പുറത്താക്കി
Also Read

ഗോഡ്സെ ദേശസ്നേഹിയെന്ന പരാമര്‍ശം; പ്രഗ്യാ സിങിനെ പാര്‍ലമെന്ററി പ്രതിരോധ സമിതിയില്‍ നിന്നും പുറത്താക്കി

വിഷയത്തില്‍ ‌അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ‌ലോക്സഭയില്‍ നിന്ന് വാക്കൌട്ട് നടത്തി. ഇന്നലത്തെ പ്രസംഗത്തില്‍ ഗോഡ്സെയെപ്പറ്റിയല്ല, ഉദ്ധംസിംഗിനെയാണ് ഉദ്ദേശിച്ചതെന്ന് മലക്കംമറിഞ്ഞ് പ്രഗ്യ ട്വീറ്റ് ചെയ്തു. പ്രഗ്യാ സിങ് ഇത് രണ്ടാം തവണയാണ് ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിക്കുന്നത്.