LiveTV

Live

National

“എന്‍റെ പരാജയത്തിന് കാരണം എന്‍.ആര്‍.സി”: ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി

ന്യൂനപക്ഷങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടെന്ന് കലിയഗഞ്ചിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കമല്‍ ചന്ദ്ര സര്‍ക്കാര്‍

“എന്‍റെ പരാജയത്തിന് കാരണം എന്‍.ആര്‍.സി”: ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പൗരത്വ പട്ടിക വീണ്ടും ചര്‍ച്ചയാകുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ സിറ്റിങ് സീറ്റില്‍ ഉള്‍പ്പെടെ ബി.ജെ.പി പരാജയപ്പെട്ടു. ഇതിനിടെയാണ് കലിയഗഞ്ചിലെ ബി.ജെ.പി സ്ഥാനാര്‍ഥി കമല്‍ ചന്ദ്ര സര്‍ക്കാര്‍ തന്‍റെ പരാജയത്തിന് കാരണം പൗരത്വ പട്ടികയാണെന്ന് പ്രതികരിച്ചത്.

"ഒരു കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ദേശീയ പൗരത്വ പട്ടികയാണ് എന്‍റെ പരാജയത്തിന് കാരണം. എന്‍.ആര്‍.സി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ട്. അസമിലെ എന്‍.ആര്‍.സി വ്യത്യസ്തമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്കായില്ല. ബി.ജെ.പി എന്ന പാര്‍ട്ടിയല്ല, കേന്ദ്രസര്‍ക്കാരാണ് എന്‍.ആര്‍.സി നടപ്പാക്കുന്നത്. ജനങ്ങള്‍ കരുതിയത് ബി.ജെ.പിയാണ് എന്‍.ആര്‍.സിക്ക് പിന്നിലെന്നാണ്. ജനങ്ങള്‍ ഞങ്ങള്‍ക്കെതിരായി"- കമല്‍ ചന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി, തൃണമൂലിന് മുന്നേറ്റം
Also Read

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി, തൃണമൂലിന് മുന്നേറ്റം

കലിഗഞ്ചില്‍ വിജയിച്ച തൃണമൂല്‍ സ്ഥാനാര്‍ത്ഥി തപന്‍ ദേബ് പ്രതികരിച്ചത് ജനങ്ങള്‍ക്ക് പാര്‍ട്ടിയിലും മമത ബാനര്‍ജിയിലുമുള്ള വിശ്വാസമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് എന്നാണ്. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ബൂത്ത് തലത്തില്‍ പ്രവര്‍ത്തകര്‍ നല്ല പ്രവര്‍ത്തനം കാഴ്ച വെച്ചു. ദീദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിയെ നിഷ്പ്രഫമാക്കിയെന്നും തപന്‍ ദേബ് അവകാശപ്പെട്ടു. ബംഗാളിലെ ജനങ്ങള്‍ക്ക് വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തോട് താത്പര്യമില്ലെന്ന് ബി.ജെ.പിയുടെ പരാജയം ചൂണ്ടിക്കാട്ടി ടി.എം.സി ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി പ്രതികരിച്ചു.

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി
Also Read

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി

മൂന്നില്‍ മൂന്നും നേടി മിന്നുന്ന ജയമാണ് ടി.എം.സി ഉപതെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്. കലിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂലിന്റെ സിറ്റിങ് സീറ്റ്. ഖരഗ്പുര്‍ ബി.ജെ.പിയുടേയും കലിയഗഞ്ച് കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം സ്വന്തമാക്കിയ ബി.ജെ.പിക്കും സഖ്യമായി മത്സരിച്ച ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ടിനും കനത്ത തിരിച്ചടിയാണ് കിട്ടിയത്.