LiveTV

Live

National

‘ഗോഡ്സെ ഒരു തെറ്റ് ചെയ്തു, പക്ഷേ തീവ്രവാദിയല്ല’; പ്രഗ്യക്ക് പിന്നാലെ ബി.ജെ.പി എം.എല്‍.എ

ഗോഡ്‌സെ തീവ്രവാദിയല്ലായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് തീവ്രവാദികള്‍ എന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എ

‘ഗോഡ്സെ ഒരു തെറ്റ് ചെയ്തു, പക്ഷേ തീവ്രവാദിയല്ല’; പ്രഗ്യക്ക് പിന്നാലെ ബി.ജെ.പി എം.എല്‍.എ

നാഥുറാം വിനായക് ഗോഡ്‌സെയെ ദേശസ്നേഹിയെന്ന് വിളിച്ച പ്രഗ്യാ സിങ് താക്കൂറിന്‍റെ പരാമര്‍ശം തള്ളിക്കളഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബി.ജെ.പിയെ വീണ്ടും വെട്ടിലാക്കി എം.എല്‍.എയുടെ പ്രതികരണം. യു.പിയിലെ ബല്ലിയ എം.എല്‍.എ സുരേന്ദ്ര സിങാണ് ഗോഡ്‌സെയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.

"ഗോഡ്‌സെ തീവ്രവാദിയല്ലായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് തീവ്രവാദികള്‍. ഗോഡ്‌സെ ഒരു തെറ്റ് ചെയ്തു. അദ്ദേഹം ദേശസ്‌നേഹിയായ ഗാന്ധിജിയെ കൊല്ലാന്‍ പാടില്ലായിരുന്നു"- സുരേന്ദ്ര സിങ് പറഞ്ഞു. എന്നാല്‍ ഗോഡ്സെ ദേശസ്നേഹിയാണോ എന്ന ചോദ്യത്തിന് എം.എല്‍.എ ഉത്തരം പറഞ്ഞില്ല.

തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിക്കുന്നു: രാഹുല്‍
Also Read

തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിക്കുന്നു: രാഹുല്‍

എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെ പ്രഗ്യ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ''വൈ ഐ കില്‍ഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ രാജ ഉദ്ധരിച്ചു. പ്രഗ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യ നടത്തിയത്. ഭോപാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നു. 'ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇന്നും ആണ്, എന്നും അങ്ങനെയായിരിക്കും' എന്നാണ് പ്രഗ്യ പറഞ്ഞത്.

പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രഗ്യാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി പ്രതിരോധ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. പ്രഗ്യയുടെ പരാമര്‍ശം അപലപനീയമെന്ന് ബി.ജെ.പി പ്രതികരിച്ചു. ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നില്ലെന്ന് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു.