LiveTV

Live

National

പിണക്കമൊന്നുമില്ല, അജിത് പവാറിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് സുപ്രിയ സുലെ 

എന്‍.സി.പിയില്‍ വിമതസ്വരം ഉയര്‍ത്തി ബി.ജെ.പി പാളയത്തിലെത്തുകയും ഉപമുഖ്യമന്ത്രിയാവുകയും പിന്നാലെ രാജിവെക്കുകയും ചെയ്ത അജിത് പവാറിനെ ശത്രുതാ മനോഭാവത്തോടെയായിരുന്നില്ല എന്‍.സിപി നേതൃത്വം സീകരിച്ചത്.

പിണക്കമൊന്നുമില്ല, അജിത് പവാറിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് സുപ്രിയ സുലെ 

മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനെത്തിയ എന്‍സിപി വിമത നേതാവ് അജിത് പവാറിനെ ആലിംഗനം ചെയത് സ്വീകരിച്ച് ശരത് പവാറിന്റെ മകളും എന്‍.സി.പി നേതാവുമായ സുപ്രിയ സുലെ. എന്‍.സി.പിയില്‍ വിമതസ്വരം ഉയര്‍ത്തി ബി.ജെ.പി പാളയത്തിലെത്തുകയും ഉപമുഖ്യമന്ത്രിയാവുകയും പിന്നാലെ രാജിവെക്കുകയും ചെയ്ത അജിത് പവാറിനെ ശത്രുതാ മനോഭാവത്തോടെയായിരുന്നില്ല എന്‍.സിപി നേതൃത്വം സീകരിച്ചത്.

വിധാന്‍സഭയിലെത്തിയ അജിത് പവാറിനെ കൈകൊടുത്ത് സ്വീകരിച്ച സുപ്രിയ, അജിത് പവാറിനെ ആലിംഗനവും ചെയ്തു. തൊട്ടുപിന്നാലെ ഇരുവരുടെയും പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടും സുപ്രിയ കാര്യം വ്യക്തമാക്കി. എനിക്ക് ദാദയുമായി (അജിത് പവാര്‍) ഒരു അകല്‍ച്ചയുമില്ല, എല്ലാവര്‍ക്കം പാര്‍ട്ടിയില്‍ ഓരോ കര്‍ത്തവ്യമുണ്ട്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കേണ്ടത് അവരുടെ കടമയാണ്-സുപ്രിയ പറഞ്ഞു.

നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ അജിത് പവാറിന്റെ നീക്കം എന്‍.സി.പിയേക്കാള്‍ ഉപരി പവാര്‍ കുടുംബത്തില്‍ തന്നെ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു.‘പാര്‍ട്ടിയും കുടുംബം പിളര്‍ന്നിരിക്കുന്നു’- എന്നായിരുന്നു അജിത് പവാറിന്റെ നീക്കത്തെ അപലപിച്ചുകൊണ്ട് സുപ്രിയ സുലെ പ്രതികരിച്ചത്.

അതേസമയം ഞാന്‍ എന്‍.സി.പിക്കാരനാണെന്നും ഇനിയും എന്‍സിപിയില്‍ തന്നെ തുടരുമെന്നായിരുന്നു അജിത് പവാര്‍ എന്‍.ഡി.ടി.വിയോട് വ്യക്തമാക്കിയത്. തിരിച്ചുവരവ് എന്ന ചോദ്യമെ ഉയരുന്നില്ല, കാരണം ഞാന്‍ എന്‍.സി.പിയിലാണ്, ഇനിയും എന്‍.സി.പിയില്‍ തന്നെ തുടരുമെന്നും പവാര്‍ പറഞ്ഞു.