LiveTV

Live

National

ഫീസ് വര്‍ധന പൂര്‍‍ണമായും പിന്‍വലിക്കണമെന്നാശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ മനുഷ്യച്ചങ്ങല

ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ രണ്ട് പാര്‍ലമെന്‍റ് മാര്‍ച്ചും ഇതിനകം വിദ്യാര്‍ഥികള്‍ നടത്തി

ഫീസ് വര്‍ധന പൂര്‍‍ണമായും പിന്‍വലിക്കണമെന്നാശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ മനുഷ്യച്ചങ്ങല

ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കാത്ത ജെ.എന്‍.യു സര്‍വകലാശാല നടപടിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍റെ സമരം. ദേശീയ പ്രതിഷേധ ദിനാചരണത്തിന്‍റെ ഭാഗമായാണ് ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്.

കഴിഞ്ഞ ഒരു മാസമായി ജെ.എന്‍.യു വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ രണ്ട് പാര്‍ലമെന്‍റ് മാര്‍ച്ചും ഇതിനകം വിദ്യാര്‍ഥികള്‍ നടത്തി. സമരത്തെത്തുടര്‍ന്ന് ഫീസ് രണ്ട് തവണ ഭാഗികമായി സര്‍വകലാശാല കുറച്ചിരുന്നു. എന്നാല്‍ പരിഷ്കരിച്ച ഫീസ് ഘടന പോലും താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് രാജ്യത്തെ പാവപ്പെട്ട വിദ്യാര്‍ഥികള്‍. അതുകൊണ്ടു തന്നെ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇതിന്‍റെ ഭാഗമായാണ് ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ മനുഷ്യച്ചങ്ങലയുമായി വിദ്യാര്‍ഥികള്‍ എത്തിയത്. ഇന്ന് ദേശീയ പ്രതിഷേധ ദിനമായി വിദ്യാര്‍ഥികൾ ആചരിച്ചിരുന്നു. പൊതുവിദ്യഭ്യാസം സംരക്ഷിക്കാനുള്ള സമരമാണിതെന്നും ഇതിനോട് രാജ്യത്തെ മുഴുവന്‍ കാമ്പസുകളും ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ആഹ്വാനം ചെയ്തിരുന്നു.