രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷം
രാജ്യത്തെ നിക്ഷേപം താഴോട്ട് പോയെന്നും വിമര്‍ശനമുയര്‍ന്നു

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷം രാജ്യസഭയില്‍. തൊഴിലില്ലായ്മ രൂക്ഷമായെന്നും GDP തകർന്നെന്നും കോണ്‍ഗ്രസ് വിമര്‍ശമുന്നയിച്ചു. രാജ്യത്തെ നിക്ഷേപം താഴോട്ട് പോയെന്നും വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ ആരോപണത്തിന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അല്‍പ്പസമയത്തിനകം മറുപടി പറയും.