LiveTV

Live

National

ഡിസംബര്‍ 9ന് മുമ്പായി പുനഃപരിശോധന ഹരജി; മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്

അഞ്ചേക്കര്‍ ഭൂമിയെന്ന സുപ്രീംകോടതി വാഗ്ദാനം തള്ളാനും സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി സമര്‍പ്പിക്കാനും കഴിഞ്ഞയാഴ്ചയാണ് അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനമെടുത്തത്.

 ഡിസംബര്‍ 9ന് മുമ്പായി പുനഃപരിശോധന ഹരജി; മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്

ബാബരി ഭൂമി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ഡിസംബര്‍ 9ന് മുമ്പായി പുനഃപരിശോധന ഹരജി നല്‍കുമെന്ന് അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്. പുനഃപരിശോധന ഹരജി നല്‍കേണ്ടെന്ന സുന്നി വഖഫ് ബോര്‍ഡിന്റെി തീരുമാനം തങ്ങളെ ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. അഞ്ച് മുസ്‍ലിം കക്ഷികളാണ് പുനഃപരിശോധനാ ഹരജി നല്‍കുന്നത്.

അഞ്ചേക്കര്‍ ഭൂമിയെന്ന സുപ്രീംകോടതി വാഗ്ദാനം തള്ളാനും സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി സമര്‍പ്പിക്കാനും കഴിഞ്ഞയാഴ്ചയാണ് അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനമെടുത്തത്. എന്നാല്‍, പുനഃപരിശോധന ഹരജി നല്‍കേണ്ടെന്നാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു സുപ്രീംകോടതി വിധി. പള്ളി നിര്‍മിക്കാനായി അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.