LiveTV

Live

National

സേലത്തെ ഓട്ടോക്കാര്‍ അമിത കൂലി വാങ്ങുന്നുവെന്ന് സേലം പൊലീസിന് ട്വിറ്ററില്‍ പരാതി; ‘ഉറക്കംപോയത്’ അമേരിക്കയിലെ പൊലീസിന്

ഭുവനേശ്വറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായ അരുൺ ബോത്ര, തമിഴ്‌നാട് സ്വദേശിയും സേലം പോലീസ് ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

സേലത്തെ ഓട്ടോക്കാര്‍ അമിത കൂലി വാങ്ങുന്നുവെന്ന് സേലം പൊലീസിന് ട്വിറ്ററില്‍ പരാതി; ‘ഉറക്കംപോയത്’ അമേരിക്കയിലെ പൊലീസിന്

ഷേക്സ്പിയറിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്, "ഒരു പേരിൽ എന്തിരിക്കുന്നു?" എന്ന്. പക്ഷേ പേരില്‍ പലതുമുണ്ടെന്നാണ് അമേരിക്കന്‍ പൊലീസ് പറയുന്നത്. കാരണം ഒരു പേരിന്റെ പേരില്‍ ‘ഉറക്കംപോയത്’ അമേരിക്കയിലെ ചില പൊലീസുകാര്‍ക്കാണ്.

ഭുവനേശ്വറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായ അരുൺ ബോത്ര, തമിഴ്‌നാട് സ്വദേശിയും സേലം പൊലീസ് ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നഗരത്തിലെ ഓട്ടോറിക്ഷകളെക്കുറിച്ചുള്ള പരാതിയായിരുന്നു ട്വീറ്റ്. ഇതില്‍ ടാഗ് ചെയ്തിരുന്നത് സേലം പൊലീസിനെയും. പക്ഷേ യഥാര്‍ഥത്തില്‍ ടാഗ് ചെയ്തത് തമിഴ്നാട്ടിലെ സേലം പൊലീസിനെയല്ല, പകരം അമേരിക്കയിലെ ഒറിഗോണിലുള്ള സേലം പൊലീസ് വകുപ്പിനെയായിരുന്നു.

യേര്‍ക്കാടിലെ ഓട്ടോറിക്ഷക്കാര്‍ ടൂറിസ്റ്റുകളില്‍ നിന്ന് അമിതകൂലി വാങ്ങുന്നുവെന്നും ഇതിനൊരു പരിഹാരം കാണാനുള്ള സംവിധാനമില്ലേ എന്നുമായിരുന്നു പരാതിക്കാരന്റെ ട്വീറ്റ്. പരാതിയുടെ ഗൌരവം കണക്കിലെടുത്ത് താങ്കള്‍ ടാഗ് ചെയ്തിരിക്കുന്നത് ഒറിഗോണിലെ സേലം പൊലീസ് വകുപ്പിനെയാണെന്ന് സേലം പൊലീസ് വകുപ്പ് ട്വീറ്റിന് മറുപടി നല്‍കുകയും ചെയ്തു. ഏതായാലും തമിഴ്നാടുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല അമേരിക്കയിലെ സേലം പൊലീസിനെ തെറ്റായി ട്വീറ്റില്‍ ടാഗ് ചെയ്യുന്നത്.