LiveTV

Live

National

രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കുറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രിയുടെ കുറ്റസമ്മതം

സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയിലെ ചര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്

രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കുറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രിയുടെ കുറ്റസമ്മതം

രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കുറഞ്ഞിട്ടുണ്ടെന്ന് സമ്മതിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍സാമ്പത്തിക മാന്ദ്യമില്ലെന്നും ധനമന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയിലെ ചര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പ്രതിവര്‍ഷം അഞ്ച് ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്ത ബിജെപി വാക്ക് പാലിച്ചില്ല. ജി.ഡി.പി കുറഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വിമര്‍ശിച്ചു.

ഇതിന് മറുപടി പറയവെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ കുറ്റസമ്മതം. സാമ്പത്തിക വളര്‍ച്ച കുറഞ്ഞിട്ടുണ്ടെങ്കിലും ശരിയായി വിലയിരുത്തിയാല്‍ സാന്പത്തിക മാന്ദ്യമെന്ന് അതിനെ വിശേഷിപ്പിക്കാനാകില്ലെന്ന് ധനമന്ത്രി മറുപടി പറഞ്ഞു.

അതേസമയം ജി.ഡി.പി കൂടിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.