LiveTV

Live

National

ഫാത്തിമയുടെ കുടുംബം ഇന്ന് ചെന്നൈയിൽ; കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഫോൺ പരിശോധിക്കും

നിർണായക തെളിവുകളുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയ ഫാത്തിമയുടെ ലാപ്ടോപ്പും ടാബ്‌ലറ്റും അന്വേഷണസംഘത്തിന് കൈമാറും

 ഫാത്തിമയുടെ കുടുംബം ഇന്ന് ചെന്നൈയിൽ; കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഫോൺ പരിശോധിക്കും

മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഫാത്തിമയുടെ മൊബൈൽ ഫോൺ പരിശോധനക്കായാണ് പിതാവും സഹോദരിയും ഉൾപ്പെടെയുള്ള ബന്ധുക്കളെ അന്വേഷണസംഘം ചെന്നൈയിലേക്ക് വിളിച്ചുവരുത്തുന്നത്. നിർണായക തെളിവുകളുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയ ഫാത്തിമയുടെ ലാപ്ടോപ്പും ടാബ്‌ലറ്റും അന്വേഷണസംഘത്തിന് കൈമാറും.

ഫാത്തിമയുടെ മരണത്തിൽ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു
Also Read

ഫാത്തിമയുടെ മരണത്തിൽ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

മൊബൈൽ ഫോണിന്റെ ലോക്ക് തുറന്നാൽ മാത്രമേ പരിശോധന സാധ്യമാകൂവെന്ന് ഫോറന്‍സിക് വകുപ്പ് അറിയിച്ചതിനെ തുടർന്ന് ചെന്നൈയിലെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഇന്നലെ ബന്ധുക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. മരണത്തിനുത്തരവാദി സുദര്‍ശന്‍ പത്മനാഭനെന്ന അധ്യാപകനാണെന്ന ആത്മഹത്യ കുറിപ്പാണ് ഫോണിലുള്ളത്. ഫാത്തിമയുടെ ലാപ്ടോപ്പും ടാബ്‌ലറ്റും കുടുംബം അന്വേഷണസംഘത്തിന് ഇന്ന് കൈമാറും. ഫോണിലേതിന് സമാനമായ തെളിവുകൾ ഇതിലുമുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.

ഫാത്തിമയുടെ മരണം; ഐ.ഐ.ടിയിൽ ചർച്ച ഇന്ന്
Also Read

ഫാത്തിമയുടെ മരണം; ഐ.ഐ.ടിയിൽ ചർച്ച ഇന്ന്

ഐ.ഐ.ടിയിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്. ഫാത്തിമയുടെ പിതാവ് ലത്തീഫും സഹോദരി ഐഷയും അടുത്ത ബന്ധുക്കളുമാണ് ചെന്നൈയിലെത്തുക. സഹോദരി ഐഷയുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. കൊല്ലത്തെ വീട്ടിലെത്തി മാതാവിന്റെയും സഹോദരിയുടെയും മൊഴിയെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുണ്ടായിരുന്നില്ല. വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കാണാനുള്ള നീക്കത്തിലാണ് കുടുംബം.