LiveTV

Live

National

ശിവസേന ഇനി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാലും ആശ്ചര്യപ്പെടരുതെന്ന് സഞ്ജയ് റാവത്ത് 

കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തോടൊപ്പം മഹാരാഷ്ട്ര ഭരിക്കാനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് ശിവസേന നേതൃത്വം. മഹാ അഘാഡി സഖ്യം രൂപീകരിച്ചാണ് ഉദ്ധവ് താക്കറിയിലൂടെ ശിവസേന സംസ്ഥാനം ഭരിക്കാനൊരുങ്ങുന്നത്.

ശിവസേന ഇനി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാലും ആശ്ചര്യപ്പെടരുതെന്ന് സഞ്ജയ് റാവത്ത് 

കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തോടൊപ്പം മഹാരാഷ്ട്ര ഭരിക്കാനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് ശിവസേന നേതൃത്വം. മഹാ അഘാഡി സഖ്യം രൂപീകരിച്ചാണ് ഉദ്ധവ് താക്കറിയിലൂടെ ശിവസേന സംസ്ഥാനം ഭരിക്കാനൊരുങ്ങുന്നത്. അതേസമയം ശിവസേന ഇനി കേന്ദ്രത്തില്‍ ഭരണത്തിലെത്തിയാലും ആശ്ചര്യപ്പെടേണ്ടതില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കുന്നത്. എ.എന്‍.ഐ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാഅഘാഡി സഖ്യം രൂപീകരിച്ചതില്‍ എന്‍.സി.പി നേതാവ് അജിത് പവാറിനാണ് വലിയ പങ്കെന്ന് സഞ്ജയ് റാവത്ത് ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭുമുഖത്തില്‍ പറയുന്നു. അതസേമയം മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം പുരോഗമിക്കുകയാണ്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുന്നത്. വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നത്.

ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെപിക്കൊപ്പം സഖ്യമായി മത്സരിച്ച ശിവസേന മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പി നിരസിച്ചതിനെ തുടര്‍ന്നാണ് ശിവസേന സഖ്യം വിടുന്നത്. തുടര്‍ന്നാണ് കോണ്‍ഗ്രസിനെയും എന്‍.സി.പിയേയും കൂട്ടി മഹാരാഷ്ട്രയില്‍ ശിവസേന അധികാരത്തിലെത്തുന്നത്.