LiveTV

Live

National

സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി

വൈകാതെ തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി

സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിച്ചായിരിക്കും എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം. ഇതുമൂലം ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യമന്ത്രാലയത്തില്‍ നിന്ന് എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല. ഇതുമൂലം സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് പോംവഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മാര്‍ച്ചിനുള്ളില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു. ബി.പി.സി.എല്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കൊപ്പം എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.