LiveTV

Live

National

‘തിരിച്ചുവരും; ഉറുദു പദ്യം ഉദ്ധരിച്ച് ഫട്നാവിസിന്റെ ഭാര്യ 

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ചതിന് പിന്നാലെ തിരിച്ചുവരുമെന്ന് ഫട്‌നാവിസിന്റെ ഭാര്യ അമൃത. ഉറുദു പദ്യം ഉദ്ധരിച്ചാണ് ഫട്‌നാവിസിന്റെ ഭാര്യയുടെ ട്വീറ്റ്

‘തിരിച്ചുവരും; ഉറുദു പദ്യം ഉദ്ധരിച്ച് ഫട്നാവിസിന്റെ ഭാര്യ 

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ചതിന് പിന്നാലെ തിരിച്ചുവരുമെന്ന് ഫട്‌നാവിസിന്റെ ഭാര്യ അമൃത. ഉറുദു പദ്യം ഉദ്ധരിച്ചാണ് ഫട്‌നാവിസിന്റെ ഭാര്യ തിരിച്ചുവരുമെന്ന് വ്യക്തമാക്കുന്നത്. കാലാവസ്ഥ അല്‍പമൊന്ന് മാറട്ടെ, പുതിയൊരു സുഗന്ധമായി തിരിച്ചുവരുമെന്നായിരുന്നു അമൃത ഫട്‌നാവിസിന്റെ ട്വീറ്റ്.

അഞ്ച് വര്‍ഷം ഭരിക്കാനായതില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു, നിങ്ങുടെ സ്‌നേഹം എന്നെ എപ്പോഴും ഗൃഹാതുരത്വത്തിലാഴ്ത്തും, ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥയായ ഫഡ്‌നവിസിന്റെ ഭാര്യ ഗായിക കൂടിയാണ്. സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫട്നാവിസ് രാജിവെക്കുന്നത്.

പാതിരാ അട്ടിമറിയിലൂടെ നവംബര്‍23നാണ് ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രയാവുന്നത്. 80 മണിക്കൂറിന്റെ ആയുസെ ഫട്നാവിസിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനുണ്ടായിരുന്നുള്ളൂ. പിന്നാലെ ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ നേതാവായി തെരഞ്ഞെടുത്തിരുന്നു.