LiveTV

Live

National

‘രണ്‍ബീര്‍ കപൂറായി ഫട്‌നാവിസ്, അനുഷ്‌കയായി അജിത് പവാര്‍; ട്വിറ്ററില്‍ ചിരിപടര്‍ത്തി വീഡിയോ 

പാതിരാ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും 80 മണിക്കൂറിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ.

‘രണ്‍ബീര്‍ കപൂറായി ഫട്‌നാവിസ്, അനുഷ്‌കയായി അജിത് പവാര്‍; ട്വിറ്ററില്‍ ചിരിപടര്‍ത്തി വീഡിയോ 

പാതിരാ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും 80 മണിക്കൂറിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ആദ്യം ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാറും തൊട്ടുപിന്നാലെ മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫ്ടനാവിസും രാജിവെക്കുകയായിരുന്നു.

അതിനാല്‍ തന്നെ ട്രോളുകള്‍ക്ക് ഒട്ടും കുറവില്ല. ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത് ഒരു സ്പൂഫ് വീഡിയോയാണ്. കുണാല്‍ കര്‍മ്മ എന്നയാളാണ് ഈ സ്പൂഫ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കരണ്‍ജോഹര്‍ സംവിധാനം ചെയ് ഏയ് ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റായ ചന്നാ മേരി എന്ന് തുടങ്ങുന്ന പാട്ടാണ് ഈ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്‍ബീര്‍ കപൂറായി ദേവേന്ദ്ര ഫട്‌നാവിസ് എത്തുമ്പോള്‍ അനുഷ്‌ക ശര്‍മ്മയുടെ വേഷമാണ് അജിത് പവാറിന്. ഇതിനകം വന്‍ പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചത്.