LiveTV

Live

National

തിരിച്ചെത്തിയ അജിത് പവാറിന് ഉയര്‍ന്ന പദവി നല്‍കാന്‍ നീക്കം

പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാവായ അജിത് പവാറിന് അര്‍ഹമായ പദവി നല്‍കേണ്ടതുണ്ടെന്നാണ് എം.എല്‍.എമാരില്‍ ഭൂരിബാഗം പേരുടെയും നിലപാട്

തിരിച്ചെത്തിയ അജിത് പവാറിന് ഉയര്‍ന്ന പദവി നല്‍കാന്‍ നീക്കം

എന്‍.സി.പി പാളയത്തിലേക്ക് തിരിച്ചെത്തിയ അജിത് പവാറിന് ഉയര്‍ന്ന പദവി നല്‍കാന്‍ നീക്കം. നിയമസഭ കക്ഷി നേതൃപദവി നല്‍കാനാണ് ആലോചന. ഉപമുഖ്യമന്ത്രി പദം നല്‍കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചതായാണ് വിവരം. അതേസമയം അജിത് പവാറുമായുണ്ടാക്കിയ സഖ്യം തനിക്ക് പറ്റിയ തെറ്റാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു ഫഡ്നാവിസുമായുള്ള സഖ്യം വിട്ട് വരാന്‍ അജിത് പവാര്‍ തയ്യാറായത്. പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാവായ അജിത് പവാറിന് അര്‍ഹമായ പദവി നല്‍കേണ്ടതുണ്ടെന്നാണ് എം.എല്‍.എമാരില്‍ ഭൂരിബാഗം പേരുടെയും നിലപാട്. നിയമസഭ കക്ഷി നേതൃ പദവി നല്‍കാനാണ് ആലോചന.

എന്നാല്‍ എന്‍.സി.പി എം.എല്‍.എമാരുടെ യോഗത്തില്‍ ഉപമുഖ്യമന്ത്രി പദം നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ന്നതെന്നാണ് വിവരം. പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുന്നതെന്തും അനുസരിക്കുമെന്നാണ് അജിത് പവാറിന്റെ പ്രതികരണം.

അതേസമയം അജിത് പവാറുമായുണ്ടാക്കിയ സഖ്യം തനിക്ക് പറ്റിയ തെറ്റാണെന്ന് ദേവേന്ദ്രഫഡ്നാവിസ് പ്രതികരിച്ചു. അഴിമതിക്കാരന്റെ പിന്തുണ സ്വീകരിച്ച ഫഡ്നാവിസിന്റെ നടപടി തെറ്റെന്ന് ബി.ജെ.പി നേതാവ് അകനാഥ് ഖഡ്സെയും പ്രതികരിച്ചു. ത്രികക്ഷി സഖ്യത്തിന്റേത് പ്രത്യയ ശാത്രങ്ങള്‍ മാറ്റിവച്ചുള്ള കൂട്ടാണെന്നും തെരഞ്ഞെടുപ്പിന് മുന്പുള്ള ധാരണകളെ തെറ്റിക്കുകയാണ് ശിവസേന ചെയ്തതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.