LiveTV

Live

National

ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ച്ചയുടെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്

ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീകോടതി. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച സമയം വേണമെന്ന ബി.ജെ.പി ആവശ്യം രണ്ട് ദിവസത്തെ വാദത്തിനൊടുവില്‍ കോടതി തള്ളി. കുതിരക്കച്ചവടം തടയാന്‍ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി നാളെ അഞ്ച് മണിക്ക് മുമ്പ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി.

എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പും നാളെ വൈകീട്ട് 5 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിട്ടു. സഭാ നടപടികൾ പൂർത്തിയാക്കാൻ ഗവർണർ പ്രോടേം സ്പീക്കറെ നിയമിക്കണം. പരസ്യ വോട്ടെടുപ്പും തത്സമയ സംപ്രേഷണവും വേണം.

പാർലമെന്ററി ജനാധിപത്യത്തിലെ കുതിരക്കച്ചവടവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങളും തടയാൻ കോടതിക്ക് അധികാരമുണ്ട്. അതുകൊണ്ട് തന്നെ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഇടക്കാല നടപടിയെന്ന നിലയിൽ കോടതിക്ക് ഇടപെടേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചിൻെറ ഉത്തരവ്.

സ്പീക്കറാണ് വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത്, ഗവർണർ നിശ്ചയിച്ച സമയക്രമത്തിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ല എന്നതടക്കമുള്ള ബി.ജെ.പിയുടെ വാദങ്ങളാണ് കോടതി തള്ളിയത്. കർണാടകയിലേതടക്കമുള്ള മുൻ കാല കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

ഇന്ന് ഭരണഘടനാ ദിനം; ആഘോഷിക്കാനൊരുങ്ങി സര്‍ക്കാര്‍ !
Also Read

ഇന്ന് ഭരണഘടനാ ദിനം; ആഘോഷിക്കാനൊരുങ്ങി സര്‍ക്കാര്‍ !

അതേസമയം ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നതടക്കമുള്ള കാര്യങ്ങൾ കോടതി പിന്നീട് തീരുമാനിക്കും. ഇക്കാര്യത്തിൽ മറുപടി നൽകാൻ കക്ഷികൾക്ക് എട്ടാഴ്ച സമയവും കോടതി അനുവദിച്ചു.