LiveTV

Live

National

ട്രാന്‍സ്ജെന്‍ഡര്‍ സുരക്ഷാബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി

ശസ്ത്രക്രിയക്ക് വിധേയനായ ട്രാന്‍സ്ജെന്‍ഡര്‍കാര്‍ക്ക് മജിസ്ട്രേറ്റിന്റെ പരിശോധനക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. 

ട്രാന്‍സ്ജെന്‍ഡര്‍ സുരക്ഷാബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി

ട്രാന്‍സ്ജെന്‍ഡര്‍ സുരക്ഷാബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ലോക്സഭ ബില്‍ പാസാക്കിയിരുന്നു. പുതിയ ബില്‍ പ്രകാരം ഒരാളുടെ ലിംഗപദവി എന്താകണമെന്ന് അയാള്‍ക്ക് തന്നെ തീരുമാനിക്കാന്‍ കഴിയും. ശസ്ത്രക്രിയക്ക് വിധേയനായ ട്രാന്‍സ്ജെന്‍ഡര്‍കാര്‍ക്ക് മജിസ്ട്രേറ്റിന്റെ പരിശോധനക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. എന്നാല്‍ ബില്ലിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. നിലവിലെ ബില്‍ ട്രാന്‍സ് സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ലെന്നാണ് വിമര്‍ശനം.