LiveTV

Live

National

‘ഗെയിം ഓവര്‍’

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിമത എന്‍.സി.പി നേതാവ് അജിത് പവാറിന് മേല്‍ രാജി വെക്കാനുള്ള സമ്മര്‍ദം ഏറി.

‘ഗെയിം ഓവര്‍’

മഹാരാഷ്ട്രയില്‍ നിര്‍ണായക സുപ്രീംകോടതി വിധി വന്നതിന് പുറമെ വിധിയെ സ്വാഗതം ചെയ്ത് ത്രികക്ഷി മുന്നണി. ഭരിക്കാന്‍ ആവശ്യമായ പിന്തുണ ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസിനുണ്ടെന്ന കാര്യം നാളെ തന്നെ ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 288 അംഗ നിയമസഭയിലെ എല്ലാ എം.എല്‍.എമാരും നാളെ അഞ്ച് മണിക്ക് മുമ്പായി സത്യപ്രതിജ്ഞ ചെയ്യാനും സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിടുകയായിരുന്നു.

വിധിക്ക് തൊട്ടുടനെ പല പ്രമുഖ നേതാക്കളും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സത്യമേവ ജയതേ, ഗെയിം ഓവര്‍ എന്നാണ് എന്‍.സി.പി നേതാവ് നവാബ് മാലിക് ട്വീറ്റ് ചെയ്തത്. വിധിയില്‍ തൃപ്തിയുണ്ടെന്ന് കോണ്‍ഗ്രസും അറിയിച്ചു.

ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി
Also Read

ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

അതിനിടെ, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിമത എന്‍.സി.പി നേതാവ് അജിത് പവാറിന് മേല്‍ രാജി വെക്കാനുള്ള സമ്മര്‍ദം ഏറി. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ച്ചയുടെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ കോടതി വിധിയുണ്ടായിരിക്കുന്നത്.