LiveTV

Live

National

പാതിരാനീക്കങ്ങള്‍ പൊളിഞ്ഞതോടെ അപമാനിതനായി പടിയിറക്കം

ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ക്ക് മുന്നിലെത്താന്‍ മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു 23 ന് ദേവേന്ദ്ര ഫഡ്നാവിസിന്റെ അധികാരത്തിലേക്കുള്ള കുതിച്ചു കയറ്റം. 

പാതിരാനീക്കങ്ങള്‍ പൊളിഞ്ഞതോടെ അപമാനിതനായി പടിയിറക്കം

പാതിരാനീക്കങ്ങള്‍ സുപ്രീംകോടതിയില്‍ പൊളിഞ്ഞതോടെ അപമാനിതനായാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിപദം ഒഴിയുന്നത്. രണ്ടാമൂഴത്തിലെ മൂന്നര ദിവസത്തെ ഭരണത്തിന് ശേഷം ഫഡ്നാവിസ് ഒഴിയുന്നതോടെ മഹാനാടകത്തിന് താല്‍കാലിക തിരശീല വീഴുകയാണ്.

ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ക്ക് മുന്നിലെത്താന്‍ മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു 23 ന് ദേവേന്ദ്ര ഫഡ്നാവിസിന്റെ അധികാരത്തിലേക്കുള്ള കുതിച്ചു കയറ്റം. ഒറ്റ രാത്രി കൊണ്ട് എല്ലാ ധാരണകളും തകിടം മറിഞ്ഞു. ത്രികക്ഷി ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച അജിത് പവാര്‍ പാളയം മാറിയത് ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ചു. ശരത് പവാറിന്റെ അനുഗ്രഹത്തോടെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത് എന്ന അഭ്യൂഹം പടര്‍ന്നെങ്കിലും മിനിട്ടുകള്‍ക്കകം ചിത്രം മാറി. തൊട്ട് പിന്നാലെ എന്‍.സി.പിയിലെ വിമതസ്വരമാണ് അജിത് പവാറെന്ന് വ്യക്തമാക്കി ശരത് പവാര്‍. ഉടന്‍ വിശ്വാസ വോട്ടെടുപ്പെന്ന ആവശ്യത്തോടെ ത്രികക്ഷി സഖ്യം സുപ്രിംകോടതിയേക്ക്. 24ന് അസാധാരണമായി ഞായറാഴ്ച വാദം കേട്ട കോടതി 25നും വാദം കേള്‍ക്കല്‍ തുടര്‍ന്നു. 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പെന്ന വിധി പ്രസ്താവം വന്നതോടെ നിക്കക്കള്ളിയില്ലാതായി ഫഡ്നാവിസിന്.

എല്ലാത്തിനും കാരണക്കാരന്‍ അജിത് പവാര്‍; കുതിരക്കച്ചവടത്തിന് താല്‍പ്പര്യമില്ല: ഫഡ്നാവിസ്
Also Read

എല്ലാത്തിനും കാരണക്കാരന്‍ അജിത് പവാര്‍; കുതിരക്കച്ചവടത്തിന് താല്‍പ്പര്യമില്ല: ഫഡ്നാവിസ്

തങ്ങള്‍ക്കൊപ്പം 162 എം.എല്‍.എമാരുണ്ടെന്നും ഒറ്റക്കെട്ടാണെന്നും പ്രാഖ്യാപിച്ച് ത്രികക്ഷി സഖ്യം ഇന്നലെ അണിനിരന്നതോടെ ബി.ജെ.പിക്ക് അടിപതറി. ഇതിനിടെ അജിത് പവാറിനെ ഒപ്പം നിര്‍ത്താനുള്ള അവസാന കളിയെന്നോണം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന 9 കേസുകള്‍ മുംബൈ പൊലീസിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോ പിന്‍വലിച്ചതും രാഷ്ട്രീയ നാടകത്തിലെ ശ്രദ്ധേയ രംഗമായി.