LiveTV

Live

National

മഹാരാഷ്ട്ര; ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ച് പ്രതിപക്ഷം

രാജ്യസഭയുടെ 250ാം സമ്മേളത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പുറത്തിറക്കി

മഹാരാഷ്ട്ര; ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ച് പ്രതിപക്ഷം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിവാദത്തിനിടെ നടന്ന ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ച് പ്രതിപക്ഷം. ബി.ജെ.പി ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച പ്രതിപക്ഷം, പാര്‍മെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു.

ഭരണഘടന വിശുദ്ധ പുസ്തകമാണെന്ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു. 70ആമത് ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായാണ് പാര്‍ലമെന്‍റെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളം ചേര്‍ന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അടക്കമുള്ളവര്‍ പങ്കെടുത്തു.

രാജ്യസഭയുടെ 250ാം സമ്മേളത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിനും സര്‍ക്കാര്‍ തുടക്കമിട്ടു. അതേസമയം പരിപാടി ബഹിഷ്കരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ അംബേദ്ക്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു.

ഞങ്ങള്‍ ശരിയായതും സ്വശൈലിയിലുള്ളതുമായ ഭരണഘടന ദിനാചരണം നടത്തുന്നു എന്ന് പ്രതികരിച്ച സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണത്തിലുള്ളവർ ഭരണഘടന മൂല്യങ്ങൾ മറികടന്ന് ജനങ്ങളുടെ ശക്തി ദുർബലപ്പെടുത്തി പണവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നു എന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.