LiveTV

Live

National

‘ജീവിച്ചിരിക്കുന്നെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷവാനായിരിക്കും അംബേദ്ക്കർ’

രാജ്യത്തുടനീളം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

‘ജീവിച്ചിരിക്കുന്നെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷവാനായിരിക്കും അംബേദ്ക്കർ’

രാജ്യത്തിന്റെ ആത്മാഭിമാനവും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഭരണഘന നിലക്കൊള്ളുന്നതെന്ന് നരേന്ദ്ര മോദി. ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭരണഘടന വിശുദ്ധ പുസ്തകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവര്‍ക്കേ അവകാശങ്ങളേ കുറിച്ചും സംസാരിക്കാന്‍ കഴിയുകയുള്ളു എന്നാണ് ഗാന്ധി പറഞ്ഞിരിക്കുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും അന്തസും തുല്യതയും അവകാശങ്ങളും ഭരണഘടന ഉറപ്പ് നൽകുന്നുവെന്നും മോദി പറഞ്ഞു. ഇന്ന് ജീവിച്ചിരിക്കുന്നു എങ്കില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി ഡോ. ബാബ സാഹിബ് അംബേദ്ക്കറായിരിക്കുമെന്നും മോദി പറഞ്ഞു.

രാജ്യത്തുടനീളം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതേസമയം ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ബി.ജെ.പി നീക്കങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചു.

ഡോ. അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭരണഘടനക്ക് രൂപം നല്‍കിയ രാഷ്ട്ര നേതാക്കളോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിവസമായി ഇന്ത്യയില്‍ ആചരിക്കാന്‍ തുടങ്ങിയത്.

ഇന്ന് ഭരണഘടനാ ദിനം; ആഘോഷിക്കാനൊരുങ്ങി സര്‍ക്കാര്‍ !
Also Read

ഇന്ന് ഭരണഘടനാ ദിനം; ആഘോഷിക്കാനൊരുങ്ങി സര്‍ക്കാര്‍ !