LiveTV

Live

National

രണ്ട് എം.എല്‍.എമാര്‍ കൂടി തിരിച്ചെത്തി; 54ല്‍ 52 പേരുടെ പിന്തുണയുണ്ടെന്നും എന്‍.സി.പി  

പാതിരാത്രി അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ എന്‍.സി.പിയില്‍ നിന്ന് കാണാതായിരുന്ന നാല് എം.എല്‍.എമാരില്‍ രണ്ട് പേര്‍ കൂടി തിരിച്ചെത്തി.

രണ്ട് എം.എല്‍.എമാര്‍ കൂടി തിരിച്ചെത്തി; 54ല്‍ 52 പേരുടെ പിന്തുണയുണ്ടെന്നും എന്‍.സി.പി  

പാതിരാത്രി അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ എന്‍.സി.പിയില്‍ നിന്ന് കാണാതായിരുന്ന നാല് എം.എല്‍.എമാരില്‍ രണ്ട് പേര്‍ കൂടി തിരിച്ചെത്തി. ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍ എന്നിവരാണ് എന്‍.സി.പി ക്യാമ്പില്‍ തിരിച്ചെത്തിയത്. ഇരുവരും മുംബൈ ഹയാത്ത് ഹോട്ടലില്‍ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടു. എന്‍.സി.പിയുടെ മറ്റു എം.എല്‍.എമാരെയം ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

എന്‍.സി.പി വിട്ട് അജിത് പവാറിനൊപ്പം പോയ മറ്റു എം.എല്‍.എമാര്‍ കൂടി പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അതേസമയം 52 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് എന്‍.സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്രയില്‍ 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. എന്‍.സി.പി വിട്ടുപോയവരില്‍ അധികവും തിരിച്ചെത്തിയത് ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നുറപ്പായി.

അതേസമയം ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയിൽ ‌സുപ്രീംകോടതി ഇന്ന് വിധി പറയും. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിശോധിക്കും. സര്‍ക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഹരജിയിൽ വിധി വരാനിരിക്കെ എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുള്ള പട്ടിക എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന സഖ്യം ഇന്ന് സുപ്രീം കോടതിക്ക് കൈമാറും.