LiveTV

Live

National

ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം

ആക്രമണത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ കരിംപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജെയ് പ്രകാശ് മജുംദാറിനെ ഒരു സംഘം ആളുകള്‍ കുറ്റിക്കാട്ടിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ആക്രമണം നടത്തിയത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് സാഹചര്യം മോശമാക്കാന്‍ ശ്രമിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.