LiveTV

Live

National

കാണൂ..! ഞങ്ങള്‍ക്കൊപ്പം ഇത്രയും പേരുണ്ട്; ഗവര്‍ണറെ പരിഹസിച്ച് ശിവസേന

170 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബി.ജെ.പി ഗവർണറെ അറിയിച്ചത്.

കാണൂ..! ഞങ്ങള്‍ക്കൊപ്പം ഇത്രയും പേരുണ്ട്; ഗവര്‍ണറെ പരിഹസിച്ച് ശിവസേന

രാഷ്ട്രീയ അട്ടിമറി നടന്ന മഹാരാഷ്ട്രയിൽ, ഗവർണറെ പരിഹസിച്ച് ശിവസേന. ശിവസേന - എൻ.സി.പി - കോൺഗ്രസ് പാർട്ടികളുടെ സംയുക്ത യോഗം മുംബെെയിൽ ചേരാനിരിക്കെ, അത് നേരിട്ട് കാണാൻ
ഗവർണറെ ക്ഷണിക്കുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

ഞങ്ങൾ 162 പേരുണ്ടെന്ന ചിത്രം പോസ്റ്റ് ചെയ്ത റാവത്ത്, ഏഴ് മണിക്ക് ചേരാനിരിക്കുന്ന യോഗത്തിൽ അത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടോളാനാണ്
ഗവർണര്‍ ഭഗത് സിങ് കോശിയാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്ര വികാസ് അഖാഡി എന്ന പേരിൽ സഖ്യം രൂപീകരിച്ചാണ് മൂന്ന് പാർട്ടികളും ശക്തി തെളിയിക്കാനിരിക്കുന്നത്. വിമത എൻ.സി.പി നേതാവ് അജിത് പവാർ, ബി.ജെ.പിക്കൊപ്പം ചേർന്ന് ദേവേന്ദ്ര ഫട്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്ത്വത്തിന് മറുപടി നൽകാനാണ് ശിവസേന സഖ്യത്തിന്റെ ശക്തിപ്രടനം.

മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി
Also Read

മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി

288 അംഗ നിയമസഭയിൽ 145 എം.എൽ.എമാരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. സ്വതന്ത്രരുടേതടക്കം 63 ശിവസേന എം.എൽ.എമാരും എൻ.സി.പിയുടെ 54ല്‍ 51 പേരും, കോൺഗ്രസിന്റെ 41 എം.എൽ.എമാരുടെ പിന്തുണയും സഖ്യം അവകാശപ്പെടുന്നുണ്ട്. രണ്ട് സമാജ്‍വാദി പാർട്ടി എം.എൽ.എമാരും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

105 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. 170 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബി.ജെ.പി ഗവർണറെ അറിയിച്ചത്. എന്നാൽ ബി.ജെ.പിയുടെ അവകാശവാദം ചോദ്യം ചെയ്ത വിശാല സഖ്യം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ സുപ്രീംകോടതി വിധി പറയും.