LiveTV

Live

National

രണ്ട് എന്‍.സി.പി എം.എല്‍.എമാരെ കാണാനില്ലെന്ന് പൊലീസില്‍ പരാതി

ഷഹാപൂര്‍ എം.എല്‍.എ ദൌലത് ദറോദയെ കാണാനില്ലെന്ന് മുന്‍ എം.എല്‍.എ പാണ്ടൂരംഗ് ബരോറയാണ് പരാതി നല്‍കിയത്. മറ്റൊരു എം.എല്‍.എയായ നിധിന്‍ പവാറിനെ കാണാനില്ലെന്ന് മകനാണ് പരാതി നല്‍കിയത്

രണ്ട് എന്‍.സി.പി എം.എല്‍.എമാരെ കാണാനില്ലെന്ന് പൊലീസില്‍ പരാതി

ഇന്നലെ അജിത് പവാറിനൊപ്പം പോയ എന്‍.സി.പി എം.എല്‍.എമാരില്‍ രണ്ട് പേരെ കാണാനില്ലെന്ന് പരാതി. ഷഹാപൂര്‍ എം.എല്‍.എ ദൌലത് ദറോദയെ കാണാനില്ലെന്ന് മുന്‍ എം.എല്‍.എ പാണ്ടൂരംഗ് ബരോറയാണ് പരാതി നല്‍കിയത്. മറ്റൊരു എം.എല്‍.എയായ നിധിന്‍ പവാറിനെ കാണാനില്ലെന്ന് മകനാണ് പരാതി നല്‍കിയത്.

 ‘മഹാ’ രാഷ്ട്രീയം: ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഹാജരാക്കണം, വിധി നാളെ
Also Read

‘മഹാ’ രാഷ്ട്രീയം: ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഹാജരാക്കണം, വിധി നാളെ

ദേവേന്ദ്ര ഫട്നാവിസിന്‍റെയും അജിത് പവാറിന്‍റെയും സത്യപ്രതിജ്ഞക്ക് രാജ്ഭവനിലെത്തിയതിന് ശേഷം എം.എല്‍.എമാരെ കാണാനില്ലെന്നാണ് പരാതി. ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് പാണ്ടൂരംഗ് പരാതി നല്‍കിയത്.

രണ്ട് എന്‍.സി.പി എം.എല്‍.എമാരെ കാണാനില്ലെന്ന് പൊലീസില്‍ പരാതി

ദറോദ വെള്ളിയാഴ്ച മണ്ഡലത്തില്‍ നിന്ന് പോയെന്നാണ് പൊലീസ് പറയുന്നത്. രാജ്ഭവനിലെത്തിയ ശേഷം ഫോണില്‍ പോലും ലഭ്യമല്ല. പിതാവ് തന്നെ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് എന്‍.സി.പിക്കൊപ്പം നില്‍ക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും മകന്‍ പറഞ്ഞു.