LiveTV

Live

National

‘മഹാ’ രാഷ്ട്രീയം: ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഹാജരാക്കണം, വിധി നാളെ

നാളെ രാവിലെ 10.30ന് മുന്‍പ് ഹാജരാക്കാനാണ് നിര്‍ദേശം. ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണോയെന്ന് കോടതി പരിശോധിക്കും.

 ‘മഹാ’ രാഷ്ട്രീയം: ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഹാജരാക്കണം, വിധി നാളെ

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചോദ്യംചെയ്തുകൊണ്ടുള്ള ഹരജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് നാളെ ഹാജരാക്കണം. നാളെ രാവിലെ 10.30ന് മുന്‍പ് ഹാജരാക്കാനാണ് നിര്‍ദേശം. ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണോയെന്ന് കോടതി പരിശോധിക്കും.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയുമാണ് ഹരജി സമര്‍പ്പിച്ചത്. ബി.ജെ.പിക്ക് വേണ്ടി മുഗുള്‍ റോത്തഗിയാണ് ഹാജരായത്. പ്രതിപക്ഷത്തിന് വേണ്ടി കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും ഹാജരായി. ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അജിത് പവാറിനൊപ്പം പോയ രണ്ട് എന്‍.സി.പി എം.എല്‍എമാരെ ശിവസേന തിരിച്ചെത്തിച്ചു
Also Read

അജിത് പവാറിനൊപ്പം പോയ രണ്ട് എന്‍.സി.പി എം.എല്‍എമാരെ ശിവസേന തിരിച്ചെത്തിച്ചു

കപില്‍ സിബലിന്‍റെ വാദം

കപില്‍ സിബല്‍ വാദം ആരംഭിച്ചു. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണ്. ബി.ജെ.പി ധൃതിപിടിച്ച് സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചു. പ്രതിപക്ഷത്തിന് വേണ്ട സമയം നല്‍കിയില്ല. ഭൂരിപക്ഷം വ്യക്തമാക്കുന്ന യാതൊരു രേഖയും ഹാജരാക്കിയിട്ടില്ല. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് മറ്റു ചിലരുടെ നിര്‍ദേശപ്രകാരമാണ്. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമന്നും കപില്‍ സിബല്‍ വാദിച്ചു.

റോത്തഗിയുടെ വാദം

വിശ്വാസ വോട്ടെടുപ്പിന് സമയം നിര്‍ണയിക്കരുതെന്നാണ് ബി.ജെ.പിക്ക് വേണ്ടി റോത്തഗിയുടെ വാദം. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണം. കേസ് കേള്‍ക്കുന്നത് നീട്ടി വെക്കണം. ഗവര്‍ണറുടെ നടപടി പുനപ്പരിശോധിക്കേണ്ട ആവശ്യമില്ലെന്നും റോത്തഗി വാദിച്ചു.

സിങ്‍വിയുടെ വാദം

പരസ്യ വോട്ടെടുപ്പ് വേണമെന്ന കര്‍ണാടക വിഷയത്തിലെ വിധി മഹാരാഷ്ട്രയിലും നടപ്പാക്കണമെന്ന് മനു അഭിഷേക് സിങ്‍വി എന്‍.സി.പിക്ക് വേണ്ടി വാദിച്ചു. ഭൂരിപക്ഷം സംബന്ധിച്ച് ഗവര്‍ണര്‍ പരിശോധന നടത്തിയില്ലെന്നും സിങ്‍വി വാദിച്ചു.

ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കുക, 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കുക എന്നതാണ് റിട്ട് ഹരജിയിലെ ആവശ്യം.

മഹാരാഷ്ട്രയിലെ സത്യപ്രതിജ്ഞ: 10 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്  
Also Read

മഹാരാഷ്ട്രയിലെ സത്യപ്രതിജ്ഞ: 10 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്