LiveTV

Live

National

പിന്‍വാതില്‍ തന്ത്രങ്ങള്‍ ബി.ജെ.പിയെ നാണക്കേടിലാക്കുമോ ?

ചാണക്യ തന്ത്രങ്ങള്‍ ബി.ജെ.പിയെ ജയിപ്പിക്കുമോ അതോ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയിടുമോ?

പിന്‍വാതില്‍ തന്ത്രങ്ങള്‍ ബി.ജെ.പിയെ നാണക്കേടിലാക്കുമോ ?

ഭൂരിപക്ഷം തെളിയിക്കുന്ന പിന്തുണ കത്തുകളുടെ പകര്‍പ്പ് ഹാജരാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസിന് കഴിയാതെ വന്നാല്‍ ബി.ജെ.പിയെയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്‌സിംഗ് കോശിയാരിയെയും കാത്തിരിക്കുന്നത് വന്‍ നാണക്കേട്. ഹാജരാക്കുന്ന കത്ത് വ്യാജമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാലും കോശിയാരിക്കും ബി.ജെ.പിക്കും മുഖം നഷ്ടമാകും.

ഹാജരാക്കുന്ന കത്ത് കോടതി അംഗീകരിക്കുകയും വിശ്വാസവോട്ടിന് ആവശ്യമായ സമയം നല്‍കുകയും ചെയ്‌തെങ്കിലാണ് ഇരുവര്‍ക്കും പിടിച്ചു നില്‍ക്കാനാവുക. പിന്തുണക്കത്ത് സുപ്രീംകോടതി തള്ളുന്ന സാഹചര്യത്തില്‍ പോലും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്ന കണക്കു കൂട്ടിലാണ് മഹാരാഷ്ട്ര ബി.ജെ.പി ഘടകം. അങ്ങനെ വന്നാല്‍ എന്‍.സി.പി.യെ പിളര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും സജീവമാക്കി 'ഓപ്പറേഷന്‍ കമല്‍' വിജയിപ്പിക്കാനാവുമെന്ന് പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ട്.

 ‘മഹാ’ രാഷ്ട്രീയം: ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഹാജരാക്കണം, വിധി നാളെ
Also Read

‘മഹാ’ രാഷ്ട്രീയം: ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഹാജരാക്കണം, വിധി നാളെ

അജിത് പവാറിനൊപ്പം പോയ മുഴുവന്‍ പേരും അയോഗ്യതാ ഭീഷണി മുന്നില്‍ കണ്ട് എന്‍.സി.പിയില്‍ തിരികെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കുക എളുപ്പമല്ലെങ്കിലും കോടതി സമയം നല്‍കിയാല്‍ അത് സാധ്യമാവുമെന്നാണ് ഫട്‌നാവിന്റെ പ്രതീക്ഷ. അതേസമയം സുപ്രീംകോടതി വിധി ‘മഹാ വികാസ് അഖാഡി’ക്ക് അനുകൂലമായാല്‍ ദേവേന്ദ്ര ഫട്‌നാവിസിനും ഗവര്‍ണര്‍ കോശിയാരിക്കും രാജിവെച്ച് ഒഴിയുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതാവും.

ഭരണഘടനയുടെ നിരവധി തത്വങ്ങള്‍ ബി.ജെ.പിക്കു വേണ്ടി ഇതിനകം ഗവര്‍ണര്‍ കോശിയാരി കാറ്റില്‍ പറത്തിയെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. ശിവസേന മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത് ഒരു നിലക്കും അനുവദിക്കില്ല എന്ന നിലപാടില്‍ ബി.ജെ.പിയും ഗവര്‍ണറും ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ അസംബ്ലി പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പിന് ഉത്തരവിടുക മാത്രമാണ് കേന്ദ്രസര്‍ക്കാറിന് ചെയ്യാനാവുക.

ബി.ജെ.പിക്കൊപ്പം പോയ ഏഴ് എം.എല്‍.എമാര്‍ എന്‍.സി.പി ക്യാമ്പില്‍ തിരിച്ചെത്തി
Also Read

ബി.ജെ.പിക്കൊപ്പം പോയ ഏഴ് എം.എല്‍.എമാര്‍ എന്‍.സി.പി ക്യാമ്പില്‍ തിരിച്ചെത്തി

അപ്പോള്‍ പോലും അസംബ്ലി പിരിച്ചു വിടാനുള്ള പ്രമേയം ശിവസേനയെ മറികടന്ന് രാജ്യസഭയില്‍ പാസാക്കിയെടുക്കാനാവില്ല. ചാണക്യ തന്ത്രങ്ങള്‍ ബി.ജെ.പിയെ ജയിപ്പിക്കുമോ അതോ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയിടുമോ? കോടതിയുടെ അന്തിമവിധിയായിരിക്കും ഉത്തരം.