LiveTV

Live

National

ജെ.എന്‍.യു വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സർക്കാർ ചുമതല ആണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

 ജെ.എന്‍.യു വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

ജെ.എന്‍.യു ഫീസ് വര്‍ധനയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിൽ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. മറ്റ് ക്യാംപസുകളിലെ വിദ്യാര്‍ഥികള്‍, ജെ.എന്‍.യു പൂര്‍വവിദ്യാര്‍ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ കൂടി അണിനിരത്തി ആയിരുന്നു മാർച്ച്.

മദ്രാസ് ഐ.ഐ.ടിയില്‍ ന്യൂനപക്ഷങ്ങൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ട്, ആത്മഹത്യകള്‍ മറച്ചുവെക്കുന്നു: പൂര്‍വവിദ്യാര്‍ഥി
Also Read

മദ്രാസ് ഐ.ഐ.ടിയില്‍ ന്യൂനപക്ഷങ്ങൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ട്, ആത്മഹത്യകള്‍ മറച്ചുവെക്കുന്നു: പൂര്‍വവിദ്യാര്‍ഥി

വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സർക്കാർ ചുമതല ആണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജെ.എന്‍.യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള വിദ്യാര്‍ഥി സമരം തുടരുകയാണ്. ഇതിന് പുറമെ വിദ്യാര്‍ഥിവിരുദ്ധമായ പുതിയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, സാധ്യമായതും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പാര്‍ലമെന്റ് മാര്‍ച്ച്. വിദ്യാഭ്യാസം അവകാശമാണെന്നും അത് ഉറപ്പ് വരുത്തുക സർക്കാരിന്റെ ചുമതല ആണെന്നും യെച്ചൂരി പറഞ്ഞു.

‘എന്നാല്‍ ഞങ്ങളെ സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്‍ലിം അധ്യാപകന്‍ മതി’ 
Also Read

‘എന്നാല്‍ ഞങ്ങളെ സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്‍ലിം അധ്യാപകന്‍ മതി’ 

ഭരണ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള മോദി സര്‍ക്കാര്‍ ശ്രമമാണ് നടക്കുന്നതെതെന്ന് കനയ്യകുമാര്‍ പ്രതികരിച്ചു. തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോദി സര്‍ക്കാര്‍ ശ്രമമാണിതെന്നും കനയ്യകുമാര്‍ പറഞ്ഞു. ഹോസ്റ്റല്‍ കരട് നിയമാവലി സംബന്ധിച്ച വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ അനുകൂലമായ ഒരു പ്രതികരണവും ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.