LiveTV

Live

National

മദ്രാസ് ഐ.ഐ.ടിയില്‍ ന്യൂനപക്ഷങ്ങൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ട്, ആത്മഹത്യകള്‍ മറച്ചുവെക്കുന്നു: പൂര്‍വവിദ്യാര്‍ഥി

ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ പേരുകള്‍ പോലും മറച്ചുവെയ്ക്കും. രഹസ്യ സ്വഭാവത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാറെന്നും ബിയാസ്

മദ്രാസ് ഐ.ഐ.ടിയില്‍ ന്യൂനപക്ഷങ്ങൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ട്, ആത്മഹത്യകള്‍ മറച്ചുവെക്കുന്നു: പൂര്‍വവിദ്യാര്‍ഥി

മദ്രാസ് ഐ.ഐ.ടിയില്‍ ന്യൂനപക്ഷങ്ങൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പൂർവ വിദ്യാർഥി. ഫാത്തിമ ലത്തീഫ് പഠനം നടത്തിയിരുന്ന വകുപ്പില്‍ നിന്നും കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ബിയാസ് മുഹമ്മദാണ് മീഡിയവണിയോട് അനുഭവങ്ങള്‍ പങ്കുവെച്ചത്. ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ പേരുകള്‍ പോലും മറച്ചുവെയ്ക്കും. രഹസ്യ സ്വഭാവത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാറെന്നും ബിയാസ് പറയുന്നു.

 ജെ.എന്‍.യു വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
Also Read

ജെ.എന്‍.യു വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

2006ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഐ.ഐ.ടികളില്‍ പഠനത്തിന് എത്തിയത്. അതുവരെ വരേണ്യ വിഭാഗം മാത്രം അനുഭവിച്ചിരുന്ന ഒരിടത്ത് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ അത് അവര്‍ക്ക് ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാനുളള നടപടികളൊന്നും ഭരണ വിഭാഗത്തിന്റെയോ അധ്യാപകരുടെയോ ഭാഗത്തു നിന്നും ഉണ്ടാകാറില്ലെന്നും ബിയാസ് പറഞ്ഞു.

ഇതൊരു അരാഷ്ട്രീയമായ ഇടമാണ്. അത് അങ്ങിനെ തന്നെ നിലനില്‍ക്കണമെന്നാണ് അവിടെയുള്ളവര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തി വരുന്നതും- ബിയാസ് വിശദമാക്കി.