LiveTV

Live

National

ശരത് പവാര്‍ എന്റെ നേതാവ്; ആശങ്കയുണര്‍ത്തി അജിത്ത് പവാറിന്റെ ട്വീറ്റ്

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ സുപ്രീംകോടതി നാളെ വിധി പറയാനിരിക്കുകയാണ്.

ശരത് പവാര്‍ എന്റെ നേതാവ്; ആശങ്കയുണര്‍ത്തി അജിത്ത് പവാറിന്റെ ട്വീറ്റ്

രാഷ്ട്രീയ കോലാഹലങ്ങൾക്കിടെ പുതിയ ട്വീറ്റുമായി വിമത എൻ.സി.പി നേതാവ് അജിത്ത് പവാർ. താന്‍ എന്നും എന്‍.സി.പിക്കാരനായിരിക്കുമെന്നും ശരദ് പവാറാണ് തന്റെ നേതാവെന്നുമാണ് അജിത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് വര്‍ഷം ബി.ജെ.പി - എന്‍.സി.പി സര്‍ക്കാര്‍ മഹാരാഷ്ട്ര ഭരിക്കുമെന്നും അജിത് പവാര്‍ പറയുന്നു. ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അല്‍പം ക്ഷമയോടെ കാത്തിരക്കമെന്നും അജിത്ത് ട്വീറ്റ് ചെയ്തു.

പിന്‍വാതില്‍ തന്ത്രങ്ങള്‍ ബി.ജെ.പിയെ നാണക്കേടിലാക്കുമോ ?
Also Read

പിന്‍വാതില്‍ തന്ത്രങ്ങള്‍ ബി.ജെ.പിയെ നാണക്കേടിലാക്കുമോ ?

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ സുപ്രീംകോടതി നാളെ വിധി പറയാനിരിക്കുകയാണ്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ പരാതിയാണ് സുപ്രീംകോടതിയ പരിശോധിക്കുന്നത്. നാളെ രാവിലെ പത്തരക്ക് മുമ്പ്
ഗവർണർക്ക് നൽകിയ പിന്തുണക്കത്ത് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.