LiveTV

Live

National

165 എം.എല്‍.എമാരുടെ പിന്തുണയുണ്ട്, എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാമെന്ന് ശിവസേന

ബി.ജെ.പിയും അജിത് പവാറും നടത്തിയത് തെറ്റായ നീക്കമാണെന്നും റാവത്ത്

165 എം.എല്‍.എമാരുടെ പിന്തുണയുണ്ട്, എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാമെന്ന് ശിവസേന

ശിവസേനക്കും കോണ്‍ഗ്രസിനും എന്‍.സി.പിക്കും കൂടി 165 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഏത് നിമിഷം വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാം. ഇന്നലെ ബി.ജെ.പി ഹാജരാക്കിയത് തെറ്റായ വിവരങ്ങളാണെന്നും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.

54 എന്‍.സി.പി എം.എല്‍.എമാരില്‍ 49 എം.എല്‍.എമാര്‍ ശരത് പവാറിനൊപ്പമുണ്ട്. ശരത് പവാര്‍ ആണ് ആ പാര്‍ട്ടിയുടെ ദേശീയ നേതാവ്. ബി.ജെ.പിയും അജിത് പവാറും നടത്തിയത് തെറ്റായ നീക്കമാണെന്നും റാവത്ത് വിമര്‍ശിച്ചു.

ബി.ജെ.പിയേയും അജിത് പവാറിനേയും മഹാരാഷ്ട്ര പാഠം പഠിപ്പിക്കുമെന്ന് ശിവസേന മുഖപത്രമായ സാംമ്ന എഡിറ്റോറിയലില്‍ പറയുന്നു. ബി.ജെ.പിയുമായി കൈകോര്‍ത്തതോടെ അജിത് പവാര്‍ നാണം കെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടും. അജിത് പവാര്‍ ശരത് പവാറിനെ പുറകില്‍ നിന്ന് കുത്തി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന് മഹാരാഷ്ട്രയില്‍ സ്വാധീനം നഷ്ടപ്പെട്ടുവെന്നും സാമ്‌നയിലെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എം.എല്‍.എമാരെ ഹോട്ടലുകളിലേക്ക് മാറ്റി; എന്‍.സി.പി എം.എല്‍.എമാര്‍ക്ക് ശിവസേനയുടെ കാവല്‍ 
Also Read

എം.എല്‍.എമാരെ ഹോട്ടലുകളിലേക്ക് മാറ്റി; എന്‍.സി.പി എം.എല്‍.എമാര്‍ക്ക് ശിവസേനയുടെ കാവല്‍ 

49-50 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് എന്‍.സി.പി നേതാവ് ഛഗന്‍ ഭുജ്ബാല്‍ അവകാശപ്പെട്ടു. ഇനിയും ഒന്നോ രണ്ടോ പേര്‍ തിരിച്ചുവരും. എന്‍.സി.പി- ശിവസേന- കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.