LiveTV

Live

National

ഒപ്പുകൾ ഒത്തുനോക്കുകപോലും ചെയ്യാതെയാണ് ഗവർണർ സത്യപ്രതിജ്ഞക്ക് അനുമതി നൽകിയത്: കോൺഗ്രസ്

ഒന്നിച്ചുനിന്ന് വിശ്വാസവോട്ടില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ് അഹ്മദ് പട്ടേല്‍

ഒപ്പുകൾ ഒത്തുനോക്കുകപോലും ചെയ്യാതെയാണ് ഗവർണർ സത്യപ്രതിജ്ഞക്ക് അനുമതി നൽകിയത്: കോൺഗ്രസ്

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ബി.ജെ.പിയും അജിത് പവാറും സമർപ്പിച്ച രേഖകളിലെ ഒപ്പുകൾ പോലും ഒത്തുനോക്കാതെയെന്ന് കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഇരുണ്ട ദിവസമാണ് ഇതെന്നും ഭരണഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടെന്നും പട്ടേൽ പറഞ്ഞു.

ഗവർണർ ഭഗത് സിങ് കോഷ്യാരി ഭരണഘടനാ തത്വങ്ങൾ പോലും ലംഘിച്ചാണ് സത്യപ്രതിജ്ഞ ചെയ്യാൻ ദേവേന്ദ്ര ഫഡ്‌നാവിസിനെ അനുവദിച്ചതെന്നും അംഗങ്ങളുടെ പിന്തുണ കാണിച്ച് ബി.ജെ.പിയും അജിത് പവാറും സമർപ്പിച്ച രേഖകളിലെ ഒപ്പുകൾ യഥാർത്ഥമാണോ എന്ന് ഗവർണർ ഉറപ്പുവരുത്തുകപോലും ചെയ്തില്ലെന്നും പട്ടേൽ പറഞ്ഞു.

സർക്കാറുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കാൻ ഗവർണർ ഞങ്ങൾക്ക് അവസരം നൽകിയില്ല. എന്തൊക്കെയോ എവിടെയോ തെറ്റായി നടക്കുന്നുണ്ട്. ഇത് ഭരണഘടനയെയും ജനാധിപത്യത്തെയും ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്. - പട്ടേൽ പറഞ്ഞു. 'ബി.ജെ.പിക്ക് സഭയിൽ വിശ്വാസവോട്ട നേടാൻ കഴിയില്ല. കോൺഗ്രസും എൻ.സി.പിയും ശിവസേനയും ഒന്നിച്ചുനിന്ന് ബി.ജെ.പിയുടെ തോൽവി ഉറപ്പുവരുത്തും.' - അദ്ദേഹം കൂട്ടിച്ചേർത്തു.