LiveTV

Live

National

അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന

അവസാന നിമിഷം വരെ അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു. 

അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണച്ചതില്‍ ശരദ് പവാറിന് യാതൊരു പങ്കുമില്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തതെന്നും മുതിർന്ന ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റൌത്ത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു സഞ്ജയ്‌‍യുടെ രൂക്ഷ വിമര്‍ശനം.

‘Snollygoster’ - മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് ശശി തരൂരിന്റെ കടുകട്ടി വാക്ക്
Also Read

‘Snollygoster’ - മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് ശശി തരൂരിന്റെ കടുകട്ടി വാക്ക്

“ശരദ് പവാറിന് ഇതുമായി യാതൊരു ബന്ധവുമില്ല, അജിത് പവാർ മഹാരാഷ്ട്രയിലെ ജനങ്ങളുടെ മുതുകിലാണ് കുത്തിയത്. ഉദ്ദവ് താക്കറെയും ശരദ് പവാറും ഇപ്പോഴും നല്ല ബന്ധത്തിലാണ്. ഇന്നും അവർ കൂടിക്കാഴ്ച നടത്തും. അവർ ഒരുമിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.'' സഞ്ജയ് പറഞ്ഞു. ഇതേസമയം, അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എന്‍.സി.പി എം‌.എൽ‌.എമാരും ഛത്രപതി ശിവാജി മഹാരാജിനെയും മഹാരാഷ്ട്രയെയും അപമാനിച്ചുവെന്നതാണ് വസ്തുതയെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നാടകീയ നീക്കം; ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Also Read

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നാടകീയ നീക്കം; ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അവസാന നിമിഷം വരെ അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ അജിത് പവാറിന്റെ പെരുമാറ്റം സംശയാസ്പദമായിരുന്നു. തങ്ങളുടെ കണ്ണിലേക്ക് നോക്കാന്‍ മടിച്ച അജിത് പവാര്‍, തങ്ങളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു.

അവസാനമില്ലാത്ത നാടകീയത; ബി.ജെ.പി സഖ്യം തന്റെ അറിവോടെയല്ലെന്ന് ശരത് പവാര്‍
Also Read

അവസാനമില്ലാത്ത നാടകീയത; ബി.ജെ.പി സഖ്യം തന്റെ അറിവോടെയല്ലെന്ന് ശരത് പവാര്‍