LiveTV

Live

National

ജെ.എന്‍.യു വിദ്യാര്‍ഥി സമരം; വിദ്യാര്‍ഥികളുമായി ചര്‍ച്ച ഇന്ന്

കരട് ഹോസ്റ്റല്‍ നിയമാവലി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. ഈ ആവശ്യങ്ങള്‍ പരിശോധിക്കാനാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ വെച്ചത്. 

ജെ.എന്‍.യു വിദ്യാര്‍ഥി സമരം; വിദ്യാര്‍ഥികളുമായി ചര്‍ച്ച ഇന്ന്

ഫീസ് വര്‍ധനവിന് ഇടയാക്കുന്ന ഹോസ്റ്റല്‍ കരട് രേഖ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജെ.എന്‍.യു വിദ്യാര്‍ഥികളുമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതി ഇന്ന് ചര്‍ച്ച നടത്തും. മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുക്കും. രാവിലെ 10.30നാണ് ചര്‍ച്ച.

കരട് ഹോസ്റ്റല്‍ നിയമാവലി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. ഈ ആവശ്യങ്ങള്‍ പരിശോധിക്കാനാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ വെച്ചത്. വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച ഇന്ന് രാവിലെ മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ വെച്ച് നടക്കും. രാവിലെ 10.30നാണ് ചര്‍ച്ച. ഉന്നതാധികാര സമതിയംഗങ്ങളായ മുന്‍ യു.ജി.സി ചെയര്‍മാന്‍ വി.എസ് ചൌഹാന്‍, എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ സഹസ്രാബുദ്ധ, യു.ജി.സി സെക്രട്ടറി രജനീഷ് ജെയിന്‍ എന്നിവര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും കൌണ്‍സിലര്‍മാരും പങ്കെടുക്കും. ഫീസ് വര്‍ധനവിനും സംവരണ അട്ടിമറിക്കും ഇടയാക്കുന്ന കരട് രേഖ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ഥി യൂണിയന്റെ നിലപാട്.

വിദ്യാര്‍ഥി സമരത്തിനെതിരെ ഡല്‍ഹി പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സര്‍വകലാശാല അധ്യാപകരും രംഗത്തെത്തിയിരുന്നു.