LiveTV

Live

National

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹം ആറ് ദിവസത്തിന് ശേഷം കണ്ടെത്തി

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹം ആറ് ദിവസത്തിന് ശേഷം കണ്ടെത്തി

മഹാരാഷ്ട്രയിൽ മരത്തിൽ തൂങ്ങി മരിച്ച കർഷകന്റെ മൃതദേഹം ആറ് ദിവസങ്ങൾക്ക് ശേഷം കണ്ടെടുത്തു. മഹാരാഷ്ട്ര അകോല ജില്ലയിൽ നിന്നുള്ള തുളസീറാം ഷിണ്ഡെയാണ് കൃഷി നശിച്ചതിലെ നിരാശ മൂലം ആത്മഹത്യ ചെയ്തത്.

പട്ടണത്തിൽ നിന്നും 70 കിലോമീറ്റർ ഉള്ളിലുള്ള വനത്തിലുള്ളിൽ നിന്നാണ് തുളസീറാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന പരാതിയുമായി നേരത്തെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

സോയാബീൻ കർഷകനായിരുന്ന തുളസീറാമിന്റെ നാലേക്കർ കൃഷി, ശക്തമായ മഴയിൽ നശിച്ച് പോയിരുന്നതായി കുടുംബം പൊലീസിനോട് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മരണത്തിൽ അന്വേഷണം നടക്കുന്നതായും അന്വേഷണ സംഘം അറിയിച്ചു.