സോഷ്യൽ മീഡിയ ആധാറുമായി ബന്ധിപ്പിക്കൽ; മറുപടിയുമായി മന്ത്രി
വ്യക്തമായ ധാരണയോട് കൂടി നടപ്പിൽ വന്ന സംവിധാനമാണ് ആധാർ എന്നും മന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സർക്കാറിന്റെ ആലോചനയിൽ ഇല്ലാത്ത കാര്യമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്തയെ കുറിച്ചുള്ള ചോദ്യത്തിന് പാർലമെന്റിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
ഇതുമായി ബന്ധപ്പെട്ട യാതൊരു നിയമ നിർമ്മാണവും സർക്കാറിന്റെ പദ്ധതിയിലില്ല. വ്യക്തമായ ധാരണയോട് കൂടി നടപ്പിൽ വന്ന സംവിധാനമാണ് ആധാർ എന്നും മന്ത്രി പറഞ്ഞു. എൻ.ആർ.ഐക്കാർക്ക് ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ആധാർ എടുക്കാനുള്ള അവകാശമുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ഈ വർഷം നവംബർ 14 വരെയായി 2,800 ആധാറുകളാണ് എൻ.ആർ.ഐകൾക്കായി അനുവദിച്ചതെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.