LiveTV

Live

National

ജെ.എന്‍.യുവിലെ ഫീസ് വര്‍ധന; സര്‍ക്കാരിനോട് ‘സൂപ്പര്‍ 30’ യിലെ നായകന് പറയാനുള്ളത്...

ജെ.എന്‍.യുവിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു

ജെ.എന്‍.യുവിലെ ഫീസ് വര്‍ധന; സര്‍ക്കാരിനോട് ‘സൂപ്പര്‍ 30’ യിലെ നായകന് പറയാനുള്ളത്...

ജെ.എന്‍.യുവിലെ ഫീസ് വര്‍ധനയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കത്തിപ്പടരുന്ന പ്രതിഷേധം രമ്യമായി പരിഹരിക്കണമെന്ന് 'സൂപ്പര്‍ 30യിലെ നായകന്‍' ആനന്ദ് കുമാര്‍. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സജ്ജമാക്കുന്ന ബിഹാർ ആസ്ഥാനമായുള്ള സൂപ്പര്‍ 30യുടെ അമരക്കാരനാണ് ആനന്ദ് കുമാര്‍. ഹോസ്റ്റൽ ഫീസ് വർധന, വസ്ത്രധാരണ നിയന്ത്രണം, കർഫ്യൂ സമയം എന്നിവയുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാർഥികൾ മൂന്നാഴ്ചയോളമായി പ്രതിഷേധത്തിലാണ്. ജെ.എന്‍.യുവിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

ജെ.എന്‍.യുവിലെ ഫീസ് വര്‍ധന; സര്‍ക്കാരിനോട് ‘സൂപ്പര്‍ 30’ യിലെ നായകന് പറയാനുള്ളത്...

''പുതിയ വര്‍ധന, ഫീസ് അടയ്ക്കാൻ പ്രാപ്തിയുള്ളവർക്ക് ബാധമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. സമ്പന്നരും സാമ്പത്തിക ഞെരുക്കം നേരിടാത്തവരും വര്‍ധിപ്പിച്ച ഫീസ് നൽകട്ടേ. കഴിവുള്ളവരും ദരിദ്രരുമായ ആളുകൾക്ക് പരിഗണന നൽകണം,” ആനന്ദ് കുമാര്‍ പറഞ്ഞു. അത്തരം ദരിദ്രരും എന്നാൽ മികവു പുലർത്തുന്നവരുമായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും മറ്റ് സഹായങ്ങളും നൽകണമെന്ന് അദ്ദേഹം പറഞ്ഞു. “അധികൃതരും വിദ്യാർഥികളും ഒരുമിച്ചിരുന്നു പരിഹാരത്തിലെത്തണം. ഫീസ് വർധനവിനെക്കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തണം,” ആനന്ദ് കുമാര്‍ കൂട്ടിച്ചേർത്തു. “പഠനത്തിന് ശേഷം രാജ്യത്ത് തന്നെ താമസിച്ച് ഇവിടെ ജോലി ചെയ്യുന്ന ചില സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. അതല്ലെങ്കില്‍ കുറച്ച് കാലം വിദേശത്ത് ചെലവഴിച്ച ശേഷം മടങ്ങി വന്ന് ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കണം,” അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യുവിലെ ഫീസ് വര്‍ധന; സര്‍ക്കാരിനോട് ‘സൂപ്പര്‍ 30’ യിലെ നായകന് പറയാനുള്ളത്...
 ഹൃതിക് റോഷന്‍ തന്നെയോ ഇത്? സൂപ്പര്‍ 30യുടെ ഞെട്ടിപ്പിക്കുന്ന ട്രയിലര്‍
Also Read

ഹൃതിക് റോഷന്‍ തന്നെയോ ഇത്? സൂപ്പര്‍ 30യുടെ ഞെട്ടിപ്പിക്കുന്ന ട്രയിലര്‍

ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കി ഹൃതിക് റോഷന്‍ നായകനായ ചിത്രം സൂപ്പര്‍ 30 വന്‍ വിജയം നേടിയിരുന്നു.