LiveTV

Live

National

വിമർശനം മതിയാക്കാം; ഒരാഴ്ചക്കുള്ളിൽ രാഹുൽഗാന്ധി ലോക്‌സഭയിൽ ഉന്നയിക്കുക പത്ത് ചോദ്യങ്ങൾ

അമേഠിയില്‍ 15 വര്‍ഷം എം.പിയായിരുന്നപ്പോള്‍ നാല് ചോദ്യം മാത്രം ചോദിച്ച രാഹുല്‍ വയനാട് പ്രതിനിധിയായി കഴിഞ്ഞ സെഷനില്‍ മാത്രം രണ്ട് ചോദ്യമുന്നയിച്ചു

വിമർശനം മതിയാക്കാം; ഒരാഴ്ചക്കുള്ളിൽ രാഹുൽഗാന്ധി ലോക്‌സഭയിൽ ഉന്നയിക്കുക പത്ത് ചോദ്യങ്ങൾ

ലോക്‌സഭയിൽ ഇടപെടുന്നില്ലെന്നും ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നുമുള്ള കുറ്റപ്പെടുത്തൽ നേരിടുന്ന രാഹുൽ ഗാന്ധി ഇത്തവണ വിമർശകരുടെ വായടപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഈയാഴ്ച മാത്രം പത്ത് ചോദ്യങ്ങളാണ് സഭയിൽ ഉന്നയിക്കുന്നതിനായി രാഹുലിന്റെ പേരിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2004 മുതൽ പാർലമെന്റ് അംഗമായ രാഹുൽ ഇതാദ്യമായാണ് ഇത്രയധികം ചോദ്യങ്ങൾ ചോദിക്കുന്നത്.

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; കോണ്‍ഗ്രസ് കുതിക്കുന്നു
Also Read

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; കോണ്‍ഗ്രസ് കുതിക്കുന്നു

വയനാട് എം.പിയായ രാഹുലിന്റെ ചോദ്യങ്ങളിൽ മിക്കതും കേരളവുമായി ബന്ധപ്പെട്ടുള്ളതാണ്. കേരളത്തിലെ പ്രളയത്തിനു ശേഷം ആദിവാസികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ആദിവാസികാര്യ മന്ത്രാലയത്തോടാണ് ഒരു ചോദ്യം. ബിഹാർ, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പ്രളയാനന്തരം നൽകിയ ധനസഹായം സംബന്ധിച്ചുള്ളതാണ് മറ്റൊന്ന്. റെയിൽവേ, ഗ്രാമവികസനം, ഉപരിതല ഗതാഗതം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളോടും രാഹുലിന്റെ ചോദ്യങ്ങളുണ്ട്.

2004-ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി ആ ലോക്സഭയില്‍ വെറും മൂന്ന് ചോദ്യങ്ങളാണ് ചോദിച്ചിരുന്നത്. 2009-ൽ ഇതേ മണ്ഡലത്തിൽനിന്നു വിജയിച്ച ശേഷം ചോദ്യങ്ങളുടെ എണ്ണം ഒന്നായി കുറഞ്ഞു. 2014-ൽ അമേഠിയിൽ നിന്ന് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ 16-ാം ലോക്‌സഭയിൽ ഒരു ചോദ്യംപോലും ചോദിച്ചില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് വ്യക്തിപരമായ തോൽവി നേരിടുകയും കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരിക്കുകയും ചെയ്തതോടെ രാഹുൽ ഗാന്ധി പാർട്ടി പ്രസിഡണ്ട് പദവി ഒഴിഞ്ഞിരുന്നു.

വയനാട് എം.പിയായതിനു ശേഷമുള്ള തന്റെ ആദ്യ സഭാ സെഷനിൽ നക്ഷത്രചിഹ്നമിടാത്ത രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്: ബന്ദിപ്പൂർ നാഷണൽ പാർക്ക് പാതയിലൂടെയുള്ള രാത്രിഗതാഗത നിരോധനം നീക്കുന്നത് സംബന്ധിച്ച് വനമന്ത്രാലയത്തോടും കർഷകരുടെ വായ്പകൾക്കു മേൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഗ്രാമവികസ മന്ത്രാലയത്തോടും.

നിലവിൽ വിദേശത്തുള്ള രാഹുൽ ഗാന്ധി ശൈത്യകാല സെഷനിൽ സംബന്ധിക്കുന്നതിനായി ഉടൻ തിരിച്ചെത്തുമെന്നാണ് സൂചന.